മിച്ചല്‍ ജോണ്‍സണ്‍ 
Sports

കളി കഴിഞ്ഞെത്തി വാതില്‍ തുറന്നു; ക്രിക്കറ്റ് താരത്തിന്റെ മുറിയില്‍ പാമ്പ്

ഇത് ഏത് ഇനം പാമ്പാണ്, ആര്‍ക്കെങ്കിലും അറിയുമോ?, എന്ന അടിക്കുറിപ്പോടെയാണ് മിച്ചല്‍ ഈ ചിത്രം പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ചിത്രം വാര്‍ത്തകളില്‍ നിറയുന്നു. കളി കഴിഞ്ഞ് ഹോട്ടലിലെത്തി മുറിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട പാമ്പിന്റെ ദൃശ്യമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കൊല്‍ക്കത്തയില്‍ ലെജന്റസ് ലീഗ് ക്രിക്കറ്റ് കളിക്കിടെയാണ് സംഭവം.

ഇത് ഏത് ഇനം പാമ്പാണ്, ആര്‍ക്കെങ്കിലും അറിയുമോ?, എന്ന അടിക്കുറിപ്പോടെയാണ് മിച്ചല്‍ ഈ ചിത്രം പങ്കുവച്ചത്. വിരമിച്ച മുതിര്‍ന്ന താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റമാണ് ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ്. ഇന്ത്യാ കാപിറ്റല്‍സിന് വേണ്ടിയാണ് മിച്ചല്‍ കളിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം ഏഴായിരത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തത്. നിരവധി രസകരമായ  കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ

തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

SCROLL FOR NEXT