ലെവന്‍ഡോസ്‌കി/ഫോട്ടോ: എഎഫ്പി 
Sports

വില 56 ലക്ഷം രൂപ; ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി; കാറ് തുറക്കവെ കയ്യില്‍ നിന്ന് ഊരിയെടുത്തു

മോഷ്ടാവിന് പിന്നാലെ പോകാന്‍ ആദ്യം ലെവന്‍ഡോസ്‌കിയും ശ്രമിച്ചിരുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

നൗകാമ്പ്: ബാഴ്‌സയുടെ പോളിഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി. ബാഴ്‌സയുടെ പരിശീലന ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് ഇത്. 

പരിശീലന ഗ്രൗണ്ടിന്റെ മുന്‍പില്‍ നിന്നിരുന്ന ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. കാറിന്റെ വിന്‍ഡോ ലെവന്‍ഡോസ്‌കി തുറന്നതിന് പിന്നാലെയാണ് താരത്തിന്റെ കയ്യില്‍ നിന്നും വാച്ച് ഊരിയെടുത്തത്. 

മോഷ്ടാവിനെ പിടികൂടുകയും വാച്ച് തിരികെ ലഭിക്കുകയും ചെയ്തതാണ് പൊലീസ് പറയുന്നു. മോഷ്ടാവിന് പിന്നാലെ പോകാന്‍ ആദ്യം ലെവന്‍ഡോസ്‌കിയും ശ്രമിച്ചിരുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. റയല്‍ സോഷ്യാഡാഡിന് എതിരായ മത്സരത്തിന് മുന്‍പായി പരിശീലനത്തിന് എത്തിയതായിരുന്നു താരം. 

ലാ ലീഗയില്‍ റയോ വല്ലെക്കാനോയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബാഴ്‌സ സീസണ്‍ ആരംഭിച്ചത്. ബയേണില്‍ നിന്ന് 45 മില്യണ്‍ യൂറോയ്ക്കാണ് ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക് എത്തിയത്. ബുണ്ടസ് ലീഗയിലേതിന് സമാനമായ ഗോള്‍ വേട്ട ലാ ലീഗയില്‍ ലെവന്‍ഡോസ്‌കിക്ക് നടത്താനാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT