മെസി/ ട്വിറ്റര്‍ 
Sports

ലോക കിരീടത്തിന്റെ മധുരം; മെസിക്ക് ഇന്ന് പിറന്നാള്‍ (വീഡിയോ)

കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളുമായി സാര്‍ഥകമായ ഒരു കരിയറിന്റെ തിളക്കത്തിലാണ് ഇതിഹാസം

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് പിറന്നാള്‍. 35ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അര്‍ജന്റീനയ്ക്കായി കിരീടം നേട്ടങ്ങളൊന്നും തന്റെ പേരില്‍ ചേര്‍ക്കാന്‍ ഇതിഹാസത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലോക കിരീടത്തിന്റെ സുവര്‍ണ ശോഭയിലാണ് അദ്ദേഹം 36ാം വയസിലേക്ക് കടക്കുന്നത്. 

കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളുമായി സാര്‍ഥകമായ ഒരു കരിയറിന്റെ തിളക്കത്തിലാണ് ഇതിഹാസം. പുതിയ ക്ലബില്‍ കളിക്കാനുള്ള ഒരുക്കത്തിനിടെയാണ് താരത്തിന്റെ ജന്മദിനം. 

പാരിസ് സെന്റ് ജെര്‍മെയ്‌നിലെ രണ്ട് സീസണുകള്‍ക്ക് ശേഷം മെസി അമേരിക്കയില്‍ മേജര്‍ ലീഗ് സോക്കര്‍ കളിക്കാനൊരുങ്ങുകയാണ്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് ഇനി മെസി പന്തു തട്ടുക. 

ലോകമെങ്ങുമുള്ള മെസി ആരാധകര്‍ തങ്ങളുടെ ഇതിഹാസ നായകന് ജന്മദിന ആശംസകള്‍ നേര്‍ന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി കുട്ടിക്കാലത്തേതടക്കമുള്ള നിരവധി ചിത്രങ്ങളാണ് ആരാധകര്‍ പങ്കിടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും