പെനാല്‍റ്റി കിക്ക് പാഴാക്കിയ മെസി  
Sports

ഇത് മൂന്നാം തവണ; ലോകപ്പില്‍ ഏറ്റവും കുടുതല്‍ പെനാല്‍റ്റി മിസ് ആക്കി മെസി; മറ്റൊരു 'റെക്കോര്‍ഡ്'

38ാം മിനിറ്റില്‍ അതിമനോഹരമായ ഗോളിലുടെ മെസി പെനാല്‍റ്റിക്ക്‌ പ്രായശ്ചിത്തം ചെയ്തു

Author : Sujith

ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി മിസ് ആക്കിയ താരമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി, ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ ഒന്‍പതാംമിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് മെസി പുറത്തേക്ക് അടിച്ചുകളഞ്ഞത്. ഇത് ഗോളായിരുന്നെങ്കില്‍ കളിയുടെ ഒന്‍പതാം മിനിറ്റില്‍ തന്നെ മെസി ലോകകപ്പ് ഫുട്‌ബോളില്‍ പുതിയ ചരിത്രം എഴുതിയേനെ. 38ാം മിനിറ്റില്‍ അതിമനോഹരമായ ഗോളിലുടെ മെസി പെനാല്‍റ്റിക്ക്‌ പ്രായശ്ചിത്തം ചെയ്തു. ലോകകപ്പില്‍ ഏറ്റവും ഗോള്‍ നേടിയ താരം എന്ന ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് ഇതോടെ പഴംകഥയയായി.

അര്‍ജന്റീനിയന്‍ താരം ലുട്ടാരോ മാര്‍ട്ടിനെസ്സിന്റെ മുന്നേറ്റം ബോക്‌സിനകത്തുവച്ച് ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍മാര്‍ ഫൗള്‍ ചെയ്തതോടെയാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ കിക്ക് എടുക്കാന്‍ എത്തിയത് ലയണല്‍ മെസി. എന്നാല്‍ മെസിയുടെ കാലുകള്‍ പിഴച്ചു. പന്ത് പുറത്തേക്ക്.

ഇത് മൂന്നാം തവണയാണ് ലോകപ്പില്‍ മെസി പെനാല്‍റ്റി മിസ് ആക്കുന്നത്. 2022 പോളണ്ട് എതിരായ മത്സരത്തിലും 2018ല്‍ ഐസ് ലന്‍ഡിനെതിരായ മത്സരത്തിലും മെസി പെനാല്‍റ്റി മിസ് ആക്കിയിരുന്നു. ലോകകപ്പില്‍ രണ്ട് പെനാല്‍റ്റി മിസ് ആക്കിയ ഘാന സ്‌ട്രൈക്കറയാണ് മെസി മറികടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി 'ഭൂഗോള' വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍

ബിഗ് ടിക്കറ്റില്‍ ഇത്തവണ കോളടിച്ചത് മലയാളി വിദ്യാര്‍ഥിക്ക്; ലക്ഷങ്ങള്‍ വാരി ഇന്ത്യക്കാര്‍

വവ്വാലിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നിപയുടെ ഉറവിടം കണ്ടെത്താനായില്ല

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാര വരവ് 8.5 കോടി, 1 കിലോയില്‍ അധികം സ്വര്‍ണം

കനത്ത മഴ; തൊടുപുഴ നഗരത്തില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി, ദുരിതത്തിലായി യാത്രക്കാര്‍