Lionel Messi, Salvia messi  x
Sports

കണ്ടാൽ അർജന്റീന ജേഴ്സി പോലെ; പുതിയ സസ്യം 'സാൽവിയ മെസി'!

പെറുവിനാണ്‌ ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്‌

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

‌ബ്യൂണസ് അയേഴ്സ്: പുതിയതായി കണ്ടെത്തിയ സസ്യത്തിന് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ച ഇതിഹാസ അർജന്റീന നായകൻ ലയണൽ മെസിയുടെ പേരിട്ട് ശാസ്ത്രലോകം. അർജന്റീനയുടെ വിഖ്യതമായ ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിയോടു സാമ്യമുള്ള പൂവാണ് ഈ ചെടിയ്ക്കുള്ളത്. ഇക്കാരണത്താൽ തന്നെ സസ്യത്തിന് സാൽവിയ മെസി എന്നാണ് ഔദ്യോ​ഗികമായി പേരിട്ടത്. മെസിയോടുള്ള ആദരവും പിന്നിലുണ്ട്.

പെറുവിലെ ആന്‍ഡീസ്‌ പര്‍വത നിരകളില്‍ നിന്നാണ്‌ ഈ അപൂര്‍വയിനം സസ്യത്തെ കണ്ടെത്തിയത്‌. പെറുവിലെയും അര്‍ജന്റീനയിലെയും ശാസ്‌ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ സസ്യത്തെ തിരിച്ചറിഞ്ഞത്. സസ്യശാസ്‌ത്ര ജേണലായ ഫൈറ്റോടാക്‌സയുടെ ഒക്ടോബര്‍ പതിപ്പിലാണ്‌ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ചെടിയുടെ പേരിന്റെ അവസാനം മെസി എന്ന്‌ ചേര്‍ത്തിരിക്കുന്നത്‌ വ്യക്തികളോടുള്ള ആദരസൂചകമായി ജീവിവര്‍ഗങ്ങള്‍ക്ക്‌ പേരിടുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര നാമകരണ നയങ്ങളും ചട്ടങ്ങളും പാലിച്ചാണ്‌.

തുളസി, പുതിന തുടങ്ങിയ ഉള്‍പ്പെടുന്ന ലാമിയോസി സസ്യവിഭാഗത്തിലാണ്‌ സാൽവിയ വരുന്നത്‌. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനവും കാരണം വംശനാശ ഭീഷണി നേരിടുന്ന സസ്യവിഭാഗമായി സാൽവിയയെ തരംതിരിച്ചിട്ടുമുണ്ട്.

സമീപകാലത്താണ് മെസി അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചത്. നിലവിൽ മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്കായി മെസി പന്ത് തട്ടുന്നുണ്ട്. താരം ക്ലബ് മത്സരങ്ങളിൽ കുറച്ചുകാലം കൂടി കളിക്കും.Lionel Messi has an unusual namesake in the plant kingdom. Named Salvia messii, the endangered species grows up to 1.5 metres tall in Peru’s Andes. Its restricted distribution and habitat threats have raised concerns about its survival.

Read More:

https://www.moneycontrol.com/science/lionel-messi-has-a-plant-named-after-him-in-peru-why-is-this-1-5-metre-tall-species-endangered-article-14054645.html

Lionel Messi has an unusual namesake in the plant kingdom. Named Salvia messii, the endangered species grows up to 1.5 metres tall in Peru’s Andes. Its restricted distribution and habitat threats have raised concerns about its survival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

യാത്രയ്ക്കിടെ ആകാശത്ത് എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ

അസ്ഹറുദ്ദീൻ 139, സച്ചിൻ 112! രഞ്ജിയിൽ കേരളത്തിന് മികച്ച സ്‌കോര്‍

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു