രോഹിതും കോഹ്ലിയും BCCI
Sports

'രോഹിതും വിരാടും ഇന്ത്യക്ക് മെസിയെപ്പോലെ; ഏകദിന ലോകകപ്പില്‍ ഇരുവരും കളിക്കണം'

'ഫുട്‌ബോള്‍ ആയാലും ക്രിക്കറ്റ് ആയാലും പരിചയസമ്പത്ത് വലിയ പങ്ക് വഹിക്കുന്നുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മുംബൈ: 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതിനിടയില്‍ ഇരുവരുടെയും പ്രാധാന്യം വ്യക്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ പേര് പരാമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് മുന്നില്‍ക്കണ്ട് രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സീനിയര്‍ താരങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് കൈഫ് രോഹിത്-കോഹ്ലി സഖ്യത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളില്‍ ഇവരുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് എത്രത്തോളം നിര്‍ണായകമാണെന്ന് കൈഫ് വിശദീകരിച്ചു. '2027ലെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആളുകള്‍ ഇപ്പോള്‍ വിരാട് കോഹ്ലിയെക്കുറിച്ചും രോഹിത് ശര്‍മയെക്കുറിച്ചും സംസാരിക്കുന്നുണ്ട്, കാരണം വരാനിരിക്കുന്നത് അത്ര എളുപ്പമുള്ള ഒരു ലോകകപ്പ് ആയിരിക്കില്ല. അവിടുത്തെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും; ബൗണ്‍സുള്ള പിച്ചുകളായിരിക്കും അവിടെയുണ്ടാവുക. അതിനാല്‍ ഇന്ത്യക്ക് ഈ രണ്ട് താരങ്ങളെയും അവിടെ ആവശ്യമുണ്ട്. ഇപ്പോള്‍ മുതല്‍ അവര്‍ പരമാവധി മത്സരങ്ങള്‍ കളിക്കണമെന്നും മികച്ച ഫോമില്‍ തുടരണമെന്നുമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.'

അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ ലയണല്‍ മെസിക്കുള്ള അത്രയും പ്രാധാന്യമാണ് ഇന്ത്യന്‍ ടീമില്‍ രോഹിതിനും വിരാടിനുമുള്ളതെന്ന് കൈഫ് കൂട്ടിച്ചേര്‍ത്തു.'മെസിക്ക് 39 വയസ്സായി, അദ്ദേഹത്തിന്റെ ടീം ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തി. സെമിഫൈനലില്‍ അദ്ദേഹം ഗോള്‍ നേടിയില്ലെങ്കിലും ഒരു അസിസ്റ്റ് നല്‍കി. പരിചയസമ്പത്ത് കൊണ്ടുവരുന്നത് അതാണ്. കളി ജയിപ്പിക്കാന്‍ സാധിക്കുന്ന യുവതാരങ്ങള്‍ ഒപ്പമുള്ളപ്പോള്‍, അവരെ എങ്ങനെ നയിക്കണമെന്നും അവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കണമെന്നും പരിചയസമ്പന്നരായ കളിക്കാര്‍ക്ക് നന്നായി അറിയാം. അതുകൊണ്ട് അര്‍ജന്റീനയ്ക്ക് മെസി എങ്ങനെയോ, അതുപോലെയാണ് ലോകകപ്പില്‍ ഇന്ത്യക്ക് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും.

ഫുട്‌ബോള്‍ ആയാലും ക്രിക്കറ്റ് ആയാലും പരിചയസമ്പത്ത് വലിയ പങ്ക് വഹിക്കുന്നുണ്ട്. എക്കാലത്തെയും മികച്ച ഏകദിന കളിക്കാരായാണ് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കണക്കാക്കപ്പെടുന്നത്, അതിനാല്‍ ഇന്ത്യക്ക് അവരെ നൂറ് ശതമാനവും ആവശ്യമുണ്ട്. പ്രത്യേകിച്ചും ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍, സൗത്ത് ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്' -കൈഫ് വ്യക്തമാക്കി. നിലവിലെ ഇംഗ്ലണ്ട് പരമ്പര രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന അഭ്യൂഹങ്ങളെ ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് കൈഫിന്റെ പ്രതികരണം.

Lionel Messi Namedropped In Big Verdict On Rohit Sharma, Virat Kohli's Future

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തി

Weekly horoscope (July 19- July 25, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 20 | തൊഴിൽ രംഗത്ത് മുന്നേറ്റം, സാമ്പത്തിക നേട്ടത്തിന് പുതിയ വഴികൾ തുറക്കും

ഗോള്‍ഡന്‍ ബോള്‍ റോഡ്രിയ്ക്ക്; എംബാപ്പെയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്

അർജന്റീനയെ പൂട്ടി, കപ്പ് തൂക്കിയ സ്പാനിഷ് 'സർവ ഫുട്ബോൾ'!