ലയണല്‍ മെസി എക്സ്
Sports

മെസി കളിക്കില്ല; ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ അര്‍ജന്റീന ഇറങ്ങുന്നു

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ നിന്നു ഒഴിവായി ലയണല്‍ മെസി

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണല്‍ മെസിയില്ലാത അര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങും. ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത്.

പരിക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്നാണ് 37കാരന്‍ ദേശീയ ടീമില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 33അംഗ പട്ടികയില്‍ മെസിയേയും ഉള്‍പ്പെടുത്തിയിരുന്നു.

ഇന്റര്‍ മയമിക്കായി കളിക്കുന്നതിനിടെയാണ് മെസിക്ക് പരിക്കേറ്റത്. ഇന്റര്‍ മയാമിയുടെ മൂന്ന് മത്സരങ്ങളില്‍ നിന്നു താരം വിട്ടു നിന്നിരുന്നു. അധ്വാന ഭാരം ചൂണ്ടിക്കാട്ടി ഹാവിയര്‍ മഷറാനോ മെസിക്കു വിശ്രമം അനുവദിക്കുകയായിരുന്നു.

ഈ മാസം 22നാണ് ഉറുഗ്വെക്കെതിരായ അര്‍ജന്റീനയുടെ പോരാട്ടം. 26നാണ് ബ്രസീലിനെതിരായ മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT