Lionel Messi  ap
Sports

അർജന്റീന ഫുട്ബോൾ അസോസിയേഷനും മെസിയും തമ്മിൽ 'പൊരിഞ്ഞ അടി'!

ഇതിഹാസ താരം എഎഫ്എയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും ഉപേക്ഷിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ (എഎഫ്എ) ഇതിഹാസ താരം ലയണൽ മെസി നിയമ നടപടിക്കൊങ്ങുന്നതായി റിപ്പോർട്ട്. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഎഫ്എ തന്റെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നു ആവശ്യപ്പെട്ടാണ് മെസി നിയമ നടപടിക്കൊരുങ്ങുന്നത്.

രണ്ട് പതിറ്റാണ്ടായി അര്‍ജന്റീന ഫുട്‌ബോളിന്റെ മുഖമായിരുന്നു മെസി സമീപ മാസങ്ങളിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചത്. അസോസിയേഷൻ ഇതിഹാസ താരത്തിന് സമാനതകളില്ലാത്ത യാത്രയയപ്പും നൽകി. സാധ്യമായ കിരീടങ്ങളെല്ലാം അര്‍ജന്റീനയ്ക്ക് സമ്മാനിച്ചാണ് മെസി തന്റെ ഐതിഹാസിക കരിയറിന് വിരാമം കുറിച്ചത്.

ദേശീയ ടീമിൽ നിന്നു പടിയിറങ്ങിയതിനാൽ എഎഫ്എയുടെ പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ തന്റെ പേരും ചിത്രവും വിഡിയോയും ഉപയോഗിക്കുന്നത് തടയുകയാണ് മെസിയുടെ ലക്ഷ്യം. പ്രസിഡന്റ് ക്ലൗഡിയോ ടാപിയയ്ക്കും അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഎഫ്എയ്ക്കും എതിരെ തന്റെ പേരും ചിത്രവും മറ്റ് ദൃശ്യങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്തവിധം നിയമ നടപടി സ്വീകരിക്കാന്‍ മെസി അഭിഭാഷകരോട് നിര്‍ദേശിച്ചതായി അർജന്റീന മാധ്യമങ്ങൾ പറയുന്നു.

അര്‍ജന്റീനയുടെ സ്‌പോണ്‍സര്‍മാരായ ബിയര്‍ ബ്രാന്‍ഡ് മെസിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. എന്നാൽ മെസി ആകട്ടെ അമേരിക്കന്‍ ബിയര്‍ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. മെസിയുടെ ചിത്രം അര്‍ജന്റീന ബിയര്‍ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിനെതിരെ അമേരിക്കന്‍ കമ്പനി രംഗത്തെത്തുകയും കരാര്‍ ലംഘന പ്രശ്‌നം ഉണ്ടാവുകയും ചെയ്തു. ഇതോടെയാണ് എഎഫ്എയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ മെസി തീരുമാനിച്ചത്.

2022ല്‍ ലോക ചാംപ്യൻമാരായ ശേഷം അര്‍ജന്റീനയുടെ വിപണി മൂല്യം കുത്തനെ ഉയര്‍ന്നിരുന്നു. പിന്നാലെ എഎഫ്എയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ക്രമക്കേടുകള്‍ നടന്നുവെന്ന പരാതി ഉയർന്നു. ഇതമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

മെസി വിരമിച്ചതിന് ശേഷം എ എഫ് എയുടെ വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. പിന്നാലെ മെസിയുടെ നിയമ നീക്കം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ വാണിജ്യ താത്പര്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം സംഭവത്തില്‍ മെസിയോ എഎഫ്എയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Lionel Messi reportedly plans a cease-and-desist letter to stop the AFA from using his name and image commercially, as the federation faces a corruption probe and separate legal pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹതയെന്ന് മകൻ; ഐസിയുവിൽ, കാണാൻ അനുവദിക്കുന്നില്ല; ആശുപത്രിയിലേക്ക് അമിത് ഷാ വിളിച്ചെന്നും ആരോപണം

'നടക്കാന്‍ പരസഹായം വേണ്ട അവസ്ഥയില്‍ പെണ്‍കുട്ടി; ഗൂഢാചോലന തിയറികേട്ട് അത്ഭുതം തോന്നി; ഞാന്‍ കണ്ടത് സത്യമല്ലേ?'

താമരശ്ശേരി കൂട്ടബലാത്സംഗ കേസ്: ബസ് ഡ്രൈവർക്കും ക്ലീനർക്കും പുറമേ ഒരു സ്ത്രീക്കും പങ്ക്?

'നല്ല പോസിറ്റീവ് വൈബ് അല്ലേ'; ധ്യാൻ ശ്രീനിവാസന്റെ 'തേവർ' ട്രെയ്‌ലർ

'മക്കളെ... ക്ലബിന്റെ ബാഡ്ജും ഭൂതകാല കുളിരും കൊണ്ട് മത്സരം ജയിക്കില്ല'