Lionel Messi x
Sports

'ആത്മാനന്ദം നിറച്ച എന്റെ പ്രിയപ്പെട്ട ഇടം'; ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണ മൈതാനത്ത്! (വിഡിയോ)

നാല് വര്‍ഷങ്ങള്‍ക്കു ശേഷം കാംപ് നൗ മൈതാനത്തിറങ്ങി അര്‍ജന്റീന ഇതിഹാസം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി വീണ്ടും ബാഴ്‌സലോണയുടെ ഹോം മൈതാനമായ കാംപ് നൗ സ്റ്റേഡിയത്തില്‍. സ്റ്റേഡിയം പുതുക്കി പണിയുന്നതിനാല്‍ കുറച്ചു കാലമായി ഇവിടെ മത്സരങ്ങള്‍ നടക്കുന്നില്ല. നിലവില്‍ നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ സീസണ്‍ അവസാനിക്കുന്നതിനുള്ളില്‍ തന്നെ സ്‌റ്റേഡിയം മത്സരങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ഇതിഹാസ താരത്തിന്റെ അപ്രതീക്ഷിത വരവ്.

അപ്രതീക്ഷിതമായാണ് മെസി കാംപ്‌ നൗ മൈതാനത്തേക്ക് വീണ്ടുമെത്തിയത്. 2021ല്‍ ബാഴ്‌സലോണയുടെ പടിയിറങ്ങിയ ശേഷം താരം ഇവിടേക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെ തിരിച്ചു വരവ് ഏറെ വൈകാരികമാണെന്നു താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

'ഇന്നലെ രാത്രി എന്റെ ആത്മാനന്ദമായ ഒരിടത്തേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ ഏറെ സന്തോഷിച്ച സ്ഥലം, ലോകത്തില്‍ ഏറ്റവും ആനന്ദമുള്ള വ്യക്തിയായി എന്നെ ആയിരം മടങ്ങ് അനുഭവിപ്പിച്ച ഇടം. കളിക്കാരനെന്ന നിലയില്‍ ഇറങ്ങിപ്പോകല്‍ ഇവിടെ അസാധ്യമാണ്. ഒരു ദിവസം മടങ്ങി വരുമെന്ന പ്രതീക്ഷ ഇപ്പോഴും ബാക്കി നില്‍ക്കുന്നു'- സന്ദര്‍ശനത്തിനു പിന്നാലെ മെസി കുറിച്ചു.

20 വര്‍ഷത്തിലധികം മെസി ചെലവഴിച്ച ഇടമാണ് ബാഴ്‌സലോണ. ക്ലബും താരവും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു. എന്നാല്‍ 2021ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ക്ലബ് വട്ടംചുറ്റിയതോടെയാണ് താരം ക്ലബിന്റെ പടിയിറങ്ങാന്‍ നിര്‍ബന്ധിതനായത്. മെസിയുടെ വിട പറച്ചില്‍ സമയത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞാണ് ടീമിന്റെ പടിയിറങ്ങിയത്.

Lionel Messi made an emotional, unannounced return to Camp Nou after leading Inter Miami to a playoff victory.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? നാളെ എന്റെ മകനും ചോദിക്കും ഈ പെൺകുട്ടി ആരാണെന്ന്'; ആൻഡ്രിയയോട് വിജയ് സേതുപതി

ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 493 lottery result

SCROLL FOR NEXT