messi source: Inter Miami CF
Sports

ഇരട്ട ഗോളുമായി മെസി മാജിക്; ഇന്റര്‍ മിയാമിയ്ക്ക് തുടര്‍ച്ചയായ ഏഴാം വിജയം

മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ മികവില്‍ കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോല്‍പ്പിച്ച് ഇന്റര്‍ മിയാമി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ മികവില്‍ കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോല്‍പ്പിച്ച് ഇന്റര്‍ മിയാമി. മത്സരത്തില്‍ മെസി രണ്ട് ഗോളുകള്‍ നേടി മിന്നുന്ന ഫോമിലാണ് എന്ന ഒരിക്കല്‍ കൂടി തെളിയിച്ചു. ജെര്‍മന്‍ ബെര്‍ട്ടെറാം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലകുലുക്കി. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് തോല്‍വി അറിയാതെ ഇന്റര്‍ മിയാമി മുന്നേറിയത്. ഇടക്കാല പരിശീലകന്‍ ഗില്ലെര്‍മോ ഹോയോസിന് കീഴിലുള്ള ആദ്യ ജയമാണിത്.

വ്യക്തിപരമായ കാരണങ്ങളാല്‍ ജാവിയര്‍ മഷെറാനോ അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനെത്തുടര്‍ന്നാണ് ക്ലബ്ബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഹോയോസ് പരിശീലക ചുമതല ഏറ്റെടുത്തത്. ക്ലബ്ബിനൊപ്പമുള്ള തന്റെ ഏക പൂര്‍ണ്ണ സീസണില്‍ മഷെറാനോ ഇന്റര്‍ മിയാമിയെ 2025 ലെ എംഎല്‍എസ് കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്റര്‍ മിയാമിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് മെസിയാണ്. 79-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ച വിജയഗോളും അദ്ദേഹമാണ് നേടിയത്. ഈ സീസണില്‍ മെസ്സിക്ക് ഇപ്പോള്‍ ഏഴ് ഗോളുകളുണ്ട്. എംഎല്‍എസിലെ ഈ സീസണിലെ ടോപ്പ് സ്‌കോറര്‍ സ്ഥാനത്ത് സാം സറിഡ്ജ്, പീറ്റര്‍ മൂസ എന്നിവര്‍ക്കൊപ്പം മെസ്സിയും എത്തി.

സീസണിലെ ആദ്യ മത്സരത്തില്‍ ലോസ് ഏഞ്ചല്‍സ് എഫ്സിയോട് 3-0 ന് തോറ്റതിന് ശേഷം മിയാമി (413) ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. 87-ാം മിനിറ്റില്‍ യാനിക് ബ്രൈറ്റിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് മത്സരത്തിന്റെ ബാക്കി സമയം ഒരാള്‍ കുറഞ്ഞാണ് മിയാമി കളിച്ചത്.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നെണ്ണവും വിജയിച്ചെത്തിയ കൊളറാഡോ റാപ്പിഡ്സിനെതിരെ ബ്രൈറ്റിനെ ജോഷ് അറ്റന്‍സിയോ ഫൗള്‍ ചെയ്തതിനാണ് മിയാമിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഇത് മെസി ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാറ്റിയോ സില്‍വെറ്റി നല്‍കിയ ക്രോസ് ഒരു ഹെഡറിലൂടെ വലയിലാക്കി ബെര്‍ട്ടെറാം മിയാമിയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി.

58-ാം മിനിറ്റില്‍ റാഫേല്‍ നവാരോയിലൂടെ കൊളറാഡോ ആദ്യ ഗോള്‍ മടക്കി. 26 കാരനായ ഈ ഫോര്‍വേഡ് ഈ സീസണില്‍ ഇതുവരെ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. പിന്നീട് പകരക്കാരനായി ഇറങ്ങിയ ഡാരന്‍ യാപ്പി 62-ാം മിനിറ്റില്‍ നടത്തിയ പ്രത്യാക്രമണത്തിലൂടെ ഗോള്‍ നേടിയതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. എന്നാല്‍ ഒടുവില്‍ മെസിയുടെ ഗോളിലൂടെ മിയാമി വിജയം ഉറപ്പിക്കുകയായിരുന്നു.

Lionel Messi scores 2 goals, Inter Miami beats Rapids 3-2, extends unbeaten streak to 7 games

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും