ലയണല്‍ മെസി, ട്വിറ്റര്‍ 
Sports

അമേരിക്കയില്‍ വീണ്ടും മിന്നും പ്രകടനവുമായി മെസി; ഇരട്ട ഗോളുകള്‍ നേടി 

അമേരിക്കന്‍ ലീഗ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇന്റര്‍ മയാമിക്കായി ഇരട്ടഗോളുകള്‍ നേടി അര്‍ജന്റീന താരം ലയണല്‍ മെസി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ലീഗ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇന്റര്‍ മയാമിക്കായി ഇരട്ടഗോളുകള്‍ നേടി അര്‍ജന്റീന താരം ലയണല്‍ മെസി. ഇതോടെ അമേരിക്കന്‍ ക്ലബ്ല് മത്സരങ്ങളില്‍ മെസിയുടെ ഗോള്‍ നേട്ടം മൂന്നായി.

മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയുടെ വിജയം. എട്ടാം മിനിറ്റിലും 21-ാം മിനിറ്റിലുമാണ് മെസിയുടെ ഇരട്ട ഗോള്‍. മെസി തന്നെയാണ് ഇന്റര്‍ മയാമിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 

തുടര്‍ന്ന് 43-ാം മിനിറ്റിലും 53-ാം മിനിറ്റിലുമാണ് ഇന്റര്‍ മയാമി അറ്റ്‌ലാന്റയുടെ വല ചലിപ്പിച്ചത്. റോബര്‍ട്ട് ടെയ്‌ലറാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. 53-ാം മിനിറ്റിലെ ടെയ്‌ലറിന്റെ ഗോളിന് അസിസ്റ്റ് ചെയ്തതും മെസിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന; പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല'; വെള്ളാപ്പള്ളിക്കെതിരെ സിപിഎം

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം തുലാസിൽ! ഡച്ച് പടയോട് തോറ്റു