എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം 
Sports

ഞാന്‍ ന്യൂബോള്‍ എറിയുന്നത് നോക്കൂ, കളി കാണാതെ എഴുതിത്തള്ളാന്‍ വരരുത്: ശ്രീശാന്ത്‌

'എന്റെ മത്സരം കാണാത്തവര്‍ സ്‌കോര്‍കാര്‍ഡ് നോക്കി എന്നെ എഴുതി തള്ളാന്‍ വരരുത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്നെ എഴുതിത്തള്ളുന്നവര്‍ക്കെതിരെ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. രഞ്ജി ട്രോഫിയിലെ ബൗളിങ്ങിന്റെ വീഡിയോ പങ്കുവെച്ചാണ് ക്രിക്കറ്റിനായി ഇനിയും ഒരുപാട് നല്‍കാന്‍ തനിക്കാവും എന്ന് ശ്രീശാന്ത് പറയുന്നത്. 

കഴിഞ്ഞ കളിയിലെ ന്യൂബോളിലെ എന്റെ പ്രകടനമാണ് ഇത്. എന്റെ മത്സരം കാണാത്തവര്‍ സ്‌കോര്‍കാര്‍ഡ് നോക്കി എന്നെ എഴുതി തള്ളാന്‍ വരരുത്. ക്രിക്കറ്റിനായി ഇനിയും എനിക്ക് ഒരുപാട് നല്‍കാനാവും. ഒരിക്കലും വിട്ടുകൊടുക്കില്ല, ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു. 

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് പ്ലേയിങ് ഇലവനില്‍ ഇടം നേടിയിരുന്നു. മേഘാലയക്ക് എതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ രണ്ടാമത്തെ കളിയില്‍ ശ്രീശാന്തിന് ടീമില്‍ ഇടം ലഭിച്ചില്ല. പിന്നാലെ മധ്യപ്രദേശിന് എതിരായ മത്സരത്തിനായി പരിശീലനം നടത്തവെ ശ്രീശാന്തിന് പരിക്കേറ്റു. പരിക്കിനെ തുടര്‍ന്ന് താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT