വീഡിയോ ദൃശ്യം 
Sports

കളി തോറ്റു, ഘാന താരത്തെ മര്‍ദിച്ച് ഫ്രാന്‍സിന്റെ കളിക്കാരന്‍; പിന്നാലെ കൂട്ടത്തല്ല്‌(വീഡിയോ)

ടെന്നീസ് മത്സരത്തിന് ഇടയില്‍ എതിര്‍ താരത്തിന് മര്‍ദനം. ഐടിഎഫ് ജൂനിയേഴ്‌സ് ടൂര്‍ണമെന്റിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

അക്ര: ടെന്നീസ് മത്സരത്തിന് ഇടയില്‍ എതിര്‍ താരത്തിന് മര്‍ദനം. ഐടിഎഫ് ജൂനിയേഴ്‌സ് ടൂര്‍ണമെന്റിലാണ് സംഭവം. മത്സരത്തിന് ശേഷം ഹസ്തദാനം നല്‍കാന്‍ നെറ്റിനടുത്ത് എത്തിയപ്പോഴാണ് സംഭവം. 

ഫ്രാന്‍സിന്റെ ഒന്നാം നമ്പര്‍ സീഡ് താരം മൈക്കല്‍ കൗമേ, ഘാനയുടെ റാഫേല്‍ അന്‍ക്രാ എന്നീ കളിക്കാര്‍ തമ്മിലാണ് പ്രശ്‌നമുണ്ടായത്. മത്സരത്തില്‍ തോറ്റ കൗമേ ഘാന താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. പിന്നാലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 6-2,6-7,7-6 എന്ന സ്‌കോറിനാണ് ഘാന താരം ജയിച്ചത്. 

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ട്വിറ്ററില്‍ ഏഴ് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞതായാണ് ന്യൂ യോര്‍ക്ക് പോസ്റ്റിന്റെ വാര്‍ത്തയില്‍ പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം