മത്സര ശേഷം ഡൽഹി, മുംബൈ താരങ്ങൾ പിടിഐ
Sports

45 തോല്‍വികള്‍! നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഡല്‍ഹി ക്യാപിറ്റല്‍സും

അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹിയെ വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീസണിലെ ആദ്യ തോല്‍വിക്കു പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരു നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം. സ്വന്തം മൈതാനത്ത് ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ തോല്‍ക്കുന്ന ടീമെന്ന റെക്കോര്‍ഡിലാണ് ഡല്‍ഹിയും എത്തിയത്.

സ്വന്തം മൈതാനമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അവര്‍ 12 റണ്‍സിനു പരാജയപ്പെട്ടതോടെയാണ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമാണ് ഡല്‍ഹിയും മോശം റെക്കോര്‍ഡില്‍ പേരെഴുതിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഹോം ഗ്രൗണ്ടില്‍ വഴങ്ങുന്ന 45ാം തോല്‍വിയാണിത്. സ്വന്തം തട്ടകമായ ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും 45 തോല്‍വികള്‍ വഴങ്ങിയിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഇരു ടീമുകളും കഴിഞ്ഞ രണ്ടാമത്. അവര്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ 38 തോല്‍വികള്‍ വഴങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് വാംഖഡെ സ്‌റ്റേഡിയത്തില്‍ 34 മത്സരങ്ങള്‍ തോറ്റു.

തുടരെ നാല് വിജയങ്ങളും സ്വപ്‌നതുല്യ കുതിപ്പ് നടത്തിയ ഡല്‍ഹിയുടെ മുന്നേറ്റത്തിനു മുംബൈ സമര്‍ഥമായി കടിഞ്ഞാണിടുകയായിരുന്നു. തുടര്‍ തോല്‍വിയില്‍ നിന്നു മുംബൈ വിജയ വഴിയിലേക്കെത്തിയെന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്.

ത്രില്ലിങ് പോരാട്ടത്തില്‍ ഡല്‍ഹി 12 റണ്‍സ് തോല്‍വിയാണ് വഴങ്ങിയത്. 206 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയുടെ പോരാട്ടം 19 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു.

സെന്‍സേഷണല്‍ തിരിച്ചു വരവുമായി മലയാളി താരം കരുണ്‍ നായര്‍ ഡല്‍ഹി ജേഴ്‌സിയില്‍ സീസണില്‍ ആദ്യമായി കളിച്ച് മിന്നും ബാറ്റിങ് പുറത്തെടുത്തു. താരം 40 പന്തില്‍ 89 റണ്‍സ് വാരി.

എന്നാല്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ പിന്നീടെത്തിയവര്‍ക്ക് സാധിച്ചില്ല. അവസാന ഘട്ടത്തില്‍ തുടരെ മൂന്ന് റണ്ണൗട്ടുകള്‍ ഡല്‍ഹിയുടെ തോല്‍വി ഗതി നിര്‍ണയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

'ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്ന് കരുതി, അന്ന് ആ നടൻ പറഞ്ഞത് ആരും അത്ര ​ഗൗരവമായി എടുത്തില്ല; നേപ്പാളിലുണ്ടായത് നമ്മൾ കണ്ടതാണ്'

കേരള റബർ ലിമിറ്റഡിൽ എഞ്ചിനീയർമാർക്ക് അവസരം; ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം, നേരിട്ട് നിയമനം!

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം