ചിത്രം: ട്വിറ്റർ 
Sports

രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയം; ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായി

രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയം; ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായി

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം.  

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ജ്വാല. ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ആദ്യ ഭര്‍ത്താവ്. 2011 ല്‍ ഇവര്‍ വിവാഹമോചിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!