LSG Defeat Revives KL Rahul Episode as Pant Meets Goenka. ipl/x
Sports

ഡല്‍ഹിക്കെതിരായ തോല്‍വി, പന്തിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക (വിഡിയോ)

മിച്ചൽ മാർഷ് 35 റൺസും അബ്ദുൾ സമദ് 36 റൺസും നേടിയതൊഴിച്ചാൽ ടീമിന്റെ ബാറ്റിങ് നിര പൂർണമായി തകർന്ന നിലയിലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ മോശം പ്രകടനമാണ് ലഖ്നൗവിന്റെ ബാറ്റർമാർ കാഴ്ചവെച്ചത്. മിച്ചൽ മാർഷ് 35 റൺസും അബ്ദുൾ സമദ് 36 റൺസും നേടിയതൊഴിച്ചാൽ ടീമിന്റെ ബാറ്റിങ് നിര പൂർണമായി തകർന്ന നിലയിലായിരുന്നു. ഇതായിരുന്നു തോൽവിയുടെ പ്രധാന കാരണവും.

മത്സരത്തിന് പിന്നാലെ, ടീം ഉടമ സഞ്ജീവ് ​ഗോയങ്കയുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് ചർച്ച നടത്തിയിരുന്നു. ടീമിന്റെ തോൽ‌വിയിൽ സഞ്ജീവ് ​ഗോയങ്ക പന്തിനെ അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിക്കാൻ പന്ത് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുഖ്യ പരിശീലകൻ ജസ്റ്റിന്‍ ലാംഗറും ഇരുവരുടെയും ചർച്ചയിൽ അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നുണ്ട്.

2024ൽ അന്നത്തെ ലഖ്നൗ ടീമിന്റെ ക്യാപ്ടൻ കെ എൽ രാഹുലും ഗോയങ്കയും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. കെ എല്‍ രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന വിഡിയോ വലിയ ചർച്ച ആയി മാറിയിരുന്നു. മത്സരശേഷം സ്റ്റേഡിയത്തിലെ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വെച്ച് പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച് ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിച്ചത്.

പിന്നാലെ അടുത്ത സീസണിൽ രാഹുൽ ക്ലബ് വിട്ടിരുന്നു. സമാനമായ സംഭവം വീണ്ടും ആവർത്തിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

LSG Defeat Revives KL Rahul Episode as Pant Meets Goenka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

'സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്'; 'ടിഎൻ 2026' വിമർശനങ്ങൾ തള്ളി നടൻ

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

ചൂട് കാലത്തെ പൊടിശല്യം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

SCROLL FOR NEXT