നിക്കോളാസ് പൂരാന്‍, കെഎല്‍ രാഹുല്‍ ട്വിറ്റര്‍
Sports

ക്രുണാലിനെ മാറ്റി; നിക്കോളാസ് പൂരാന്‍ ലഖ്‌നൗ വൈസ് ക്യാപ്റ്റന്‍

കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നു 358 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങങള്‍ മാത്രം നില്‍ക്കെ ശ്രദ്ധേയ നീക്കവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തിയ ഫ്രാഞ്ചൈസ് വൈസ് ക്യാപ്റ്റനായി വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാനെ വൈസ് ക്യാപ്റ്റനായി അവരോധിച്ചു.

കഴിഞ്ഞ സീസണ്‍ വരെ ക്രുണാല്‍ പാണ്ഡ്യയായിരുന്നു രാഹുലിന്റെ ഡെപ്യൂട്ടി. ഈ സ്ഥാനത്തേക്കാണ് പൂരാന്‍ എത്തുന്നത്. നേരത്തെ വിന്‍ഡീസ് ടീമിനെയടക്കം നയിച്ച പരിചയം താരത്തിനുണ്ട്. വിവിധ ഫ്രാഞ്ചൈസി ടീമുകളേയും താരം നയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിക്കറ്റ് കീപ്പര്‍ ബാറ്ററായ പൂരാന്‍ വെടിക്കെട്ട് ബാറ്റിങിന്റെ വക്താവാണ്. നേരത്തെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി താരം കളിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ എല്‍എസ്ജിക്കായി 15 മത്സരങ്ങള്‍ കളിച്ച താരം 358 റണ്‍സ് അടിച്ചെടുത്തു. രണ്ട് അര്‍ധ സെഞ്ച്വറികളും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു