ഫോട്ടോ: ട്വിറ്റർ 
Sports

'ഓസ്‌കര്‍ നേട്ടത്തില്‍ കെഎല്‍ രാഹുലിന് എന്താണ് പങ്ക്?'

ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഓസ്‌കര്‍ നേട്ടത്തില്‍ അഭിനന്ദനവുമായി രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ആര്‍ആര്‍ആറിന് ഓസ്‌കര്‍ നേടിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഓസ്‌കര്‍ നേട്ടത്തില്‍ സംഗീത സംവിധായകന്‍ കീരവാണിക്കടക്കം അഭിനന്ദനവുമായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകളും പ്രത്യപക്ഷപ്പെട്ടു. 

ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഓസ്‌കര്‍ നേട്ടത്തില്‍ അഭിനന്ദനവുമായി രംഗത്തെത്തി. എന്നാല്‍ ഈ അഭിനന്ദന ട്വീറ്റില്‍ ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ചിത്രവും ഉണ്ട്. നാല് ഫോട്ടോകളാണ് പോസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. മൂന്ന് ഫോട്ടോകളും ആര്‍ആര്‍ആര്‍ അണിയറ പ്രവര്‍ത്തകരുടേതാണ്. ഒരു ഫോട്ടോ കെഎല്‍ രാഹുലിന്റേയും.  

രാഹുലിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് എത്തുകയാണ് ആരാധകര്‍. ഈ കൂട്ടത്തില്‍ രാഹുല്‍ എങ്ങനെയാണ് ഭാഗമാകുന്നത് എന്നാണ് ആരാധകര്‍ സംശയം ഉന്നയിക്കുന്നത്. 

'പക്ഷേ, എന്തിനാണ് രാഹുല്‍?'  - എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് പരമ്പരയിലേയും നാല് ഇന്നിങ്‌സുകളില്‍ അമ്പേ പരാജയപ്പെട്ട രാഹുലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്കും താരത്തെ പരിഗണിച്ചില്ല. പകരമെത്തിയ ശുഭ്മാന്‍ ഗില്‍ നാലാം ടെസ്റ്റില്‍ സെഞ്ച്വറിയും തികച്ചതോടെ രാഹുലിന്റെ ടെസ്റ്റ് ടീമിലെ സാന്നിധ്യവും ചോദ്യ ചിഹ്നത്തില്‍ നിര്‍ക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

'നന്ദി വില്ല്യംസാ നന്ദി'- ഇന്ത്യക്കും ന്യൂസിലന്‍ഡിനും വേണ്ടി അത് സാധ്യമാക്കിയെന്ന് ആരാധകർ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21