Luka Modric X
Sports

'ലൂക്ക മോഡ്രിച് മിലാനിലേക്ക് വരും!'; ഉറപ്പിച്ച് അല്ലെഗ്രി

ക്ലബ് ലോകകപ്പിനു ശേഷം ക്രൊയേഷ്യന്‍ ഇതിഹാസം ഇറ്റാലിയന്‍ സീരി എ ടീം എസി മിലാനില്‍ ചേരും

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ക്രൊയേഷ്യന്‍ ഇതിഹാസവും ദീര്‍ഘ നാള്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക മോഡ്രിച് ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാനിലേക്ക്. ഇതിഹാസ താരത്തിന്റെ വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി സ്ഥിരീകരിച്ചു. ക്ലബ് ലോകകപ്പിനു ശേഷം താരം എസി മിലാനിലെത്തുമെന്നു അല്ലെഗ്രി വ്യക്തമാക്കി.

ഓഗസ്റ്റില്‍ വെറ്ററന്‍ ഇതിഹാസം ടീമിനൊപ്പം ചേരുമെന്നാണ് അല്ലെഗ്രി വെളിപ്പെടുത്തിയത്. 'അസാധാരണ താരമാണ് മോഡ്രിച്. അദ്ദേഹം മിലാനിലേക്ക് ഓഗസ്റ്റിലെത്തും'- അല്ലെഗ്രി പറഞ്ഞു.

ക്ലബ് ലോകകപ്പില്‍ റയല്‍ സെമിയിലെത്തിയിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് കിരീട ജേതാക്കളായ പിഎസ്ജിയുമായാണ് ക്ലബ് ലോകകപ്പില്‍ റയല്‍ സെമി കളിക്കാനിറങ്ങുന്നത്.

13 വര്‍ഷം ലോസ് ബ്ലാങ്കോസിന്റെ മധ്യനിരയുടെ എഞ്ചിനായി പ്രവര്‍ത്തിച്ച താരമാണ് മോഡ്രിച്. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.

4 ലാ ലിഗ, 2 സ്പാനിഷ് കപ്പ്, 5 സ്പാനിഷ് സൂപ്പര്‍ കപ്പ്, 6 ചാംപ്യന്‍സ് ലീഗ്, 5 യുവേഫ സൂപ്പര്‍ കപ്പ്, 5 ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ താരം റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 28 കിരീട നേട്ടങ്ങളില്‍ താരം റയലിനൊപ്പം പങ്കാളിയായി!

AC Milan boss Massimiliano Allegri has confirmed that Luka Modric will join the club after the end of the FIFA Club World Cup this month. Modric is set to leave Real Madrid after a successful 13 years with the club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

'എന്നെ ഗര്‍ഭിണിയാക്കൂ', ഓണ്‍ലൈന്‍ പരസ്യത്തിലെ ഓഫര്‍ സ്വീകരിച്ചു; യുവാവിന് നഷ്ടമായത് 11 ലക്ഷം

'പാവങ്ങളുടെ ചാര്‍ലി, പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് അടിച്ചുമാറ്റി ഡയലോഗാക്കി'; 'കൂടല്‍' ട്രോളില്‍ ബിബിന്‍ ജോര്‍ജിന്റെ മറുപടി

മൈ​ഗ്രെയ്ൻ കുറയ്ക്കാൻ പുതിയ ആപ്പ്, 60 ദിവസം കൊണ്ട് തലവേദന 50 ശതമാനം കുറഞ്ഞു

SCROLL FOR NEXT