ഫിൽ ഫോഡന്റെ മുന്നേറ്റം/ എഎഫ്പി 
Sports

​ഗോളടി തുടർന്ന് ഫോഡൻ; എത്തി​ഹാദിൽ ന്യൂകാസിലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

കളിയുടെ 15ാം മിനിറ്റിലാണ് ഫോഡൻ വല ചലിപ്പിച്ചത്. തുടർച്ചയായി മൂന്നാം മത്സരത്തിലാണ് താരം ടീമിനായി ​ഗോൾ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ന്യൂകാസിൽ യുനൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് സിറ്റി തകർത്തത്. ഇരു പകുതികളിലായാണ് സിറ്റിയുടെ ​ഗോളുകൾ വന്നത്. സ്വന്തം തട്ടകത്തിലാണ് മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രതിരോധ നിരയുള്ള ന്യൂകാസിലിനെ തകർത്തെറിഞ്ഞത്. ഫിൽ ഫോഡൻ, ബെർണാഡ് സിൽവ എന്നിവരാണ് സിറ്റിക്കായി ​ഗോൾ നേടിയത്. 

കളിയുടെ 15ാം മിനിറ്റിലാണ് ഫോഡൻ വല ചലിപ്പിച്ചത്. തുടർച്ചയായി മൂന്നാം മത്സരത്തിലാണ് താരം ടീമിനായി ​ഗോൾ നേടുന്നത്. റോഡ്രിയിൽ നിന്ന് പന്ത് സ്വീകരിച്ച ഫോഡൻ എതിർ താരങ്ങളെ ഡ്രിബിൾ ചെയ്താണ് മനോഹരമായി പന്ത് വലയിലാക്കിയത്. 

രണ്ടാം പകുതിയിലും സിറ്റിയുടെ ആധിപത്യം തന്നെയായിരുന്നു. 67ാം മിനിറ്റിലാണ് ബെർണാഡ് സിൽവ രണ്ടാം ​ഗോൾ വലയിലാക്കിയത്. 
രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ബെർണാഡ് സിൽവയിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ജയത്തോടെ സിറ്റി 26 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി