Sports

ഇന്ത്യ-ഓസിസ് കളി മുറുകുന്നതിനിടെ ഗാലറിയിൽ ഒരു ഇന്ത്യൻ പ്രപ്പോസൽ, നായികയായി ഓസ്‌ട്രേലിയൻ സുന്ദരിയും; വിഡിയോ വൈറൽ 

ഓസ്‌ട്രേലിയൻ കാമുകിയോട് ഇന്ത്യൻ വംശജനായ ആരാധകൻ വിവാഹ അഭ്യർഥന നടത്തുന്ന ദൃശ്യങ്ങളാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം ആവേശകരമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആ റൊമാന്റിക് രം​ഗം അരങ്ങേറിയത്. ഓസ്‌ട്രേലിയൻ കാമുകിയോട് ഇന്ത്യൻ വംശജനായ ആരാധകൻ വിവാഹ അഭ്യർഥന നടത്തുന്ന ദൃശ്യങ്ങളാണ് കാണികളുടെയും താരങ്ങളുടെയും മുഖത്ത് ചിരിപടർത്തിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറിയ ഈ സംഭവത്തിന്റെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. 

സ്‌റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രൊപ്പോസൽ രം​ഗം കണ്ട് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്വെൽ കൈയടിക്കുന്നതും വീഡിയോയിൽ കാണാം. മാക്‌സ്വെല്ലിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്നത് കൗതുകകരമായ മറ്റൊരു വസ്തുതയാണ്. 

കളിയിൽ ഇന്ത്യ 51 റൺസിനു പരാജയപ്പെട്ടെങ്കിലും കാമുകിയെ നേടിയ സന്തോഷം ആ ഇന്ത്യൻ ആരാധകന് സ്വന്തം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ 2-0ന്റെ അപരാജിത ലീഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍