മാഞ്ചസ്റ്റർ യുനൈറ്റ‍ഡ്- ക്രിസ്റ്റൽ പാലസ് പോരാട്ടം എക്സ്
Sports

തുടരെ രണ്ടാം തോൽവി, അമോറിമിന്റെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഓൾഡ്ട്രഫോർ‌ഡിലും വീണു!

ലാ ലി​ഗയിൽ റയൽ മാ‍ഡ്രിഡിന് ജയം, ബാഴ്സലോണയ്ക്ക് സമനില

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കരുക്കി.

ഹോമിലും തല കുനിച്ചു

തോൽവിയിൽ നിരാശനായി റുബൻ അമോറിം

റുബന്‍ അമോറിം വന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരകയറുന്നില്ല. സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ അവര്‍ തോല്‍വി വഴങ്ങി. 3-2നാണ് ടീം പരാജയപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ കളിയില്‍ ജയിച്ച് വിജയ വഴിയില്‍ തിരിച്ചെത്തിയെങ്കിലും ആ സന്തോഷത്തിനു ക്രിസ്റ്റല്‍ പാലസ് സമനില കുരുക്കിട്ടു. 2-2നാണ് പോരാട്ടം സമനിലയില്‍ അവസാനിച്ചത്.

ഒന്നാം സ്ഥാനപ്പോര്

റയലിനായി മൂന്നാം ​ഗോൾ നേടിയ കിലിയൻ എംബാപ്പെ

സ്പാനിഷ് ലാ ലിഗയില്‍ തലപ്പത്തെത്താനുള്ള അവസരം റയല്‍ മാഡ്രിഡിനു മുന്നില്‍ തുറന്നിട്ട് ബാഴ്‌സലോണ. റയല്‍ ബെറ്റിസിനെതിരായ പോരാട്ടത്തില്‍ ടീം സമനിലയില്‍ കുരുങ്ങി. മത്സരം 2-2നു സമനിലയില്‍ അവസാനിച്ചു. റയല്‍ മാഡ്രിഡ് 3-0ത്തിനു ജിറോണയെ വീഴ്ത്തി. ഇതോടെ അടുത്ത കളി ജയിച്ചാല്‍ ബാഴ്‌സലോണയെ മറികടന്ന് റയലിന് തലപ്പത്തെത്താം. 17 കളിയില്‍ നിന്നു ബാഴ്‌സയ്ക്ക് 38 പോയിന്റ്. 16 കളിയില്‍ നിന്നു റയലിന് 36 പോയിന്റ്.

മുസിയാല മാജിക്ക്

ഇരട്ട ​ഗോൾ നേടിയ ജമാൽ മുസിയാല

പകരക്കാരനായി ഇറങ്ങി ഇരട്ട ഗോളുകള്‍ നേടി ജമാല്‍ മുസിയാല ബയേണിന്റെ രക്ഷകനായി. ഹെയ്ഡന്‍ഹെയ്മിനെതിരായ പോരില്‍ ബയേണ്‍ സ്വന്തം തട്ടകമായ അലിയന്‍ അരീനയില്‍ 4-2ന്റെ ജയം സ്വന്തമാക്കി. നിലവിലെ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ 2-1നു സെന്റ് പോളിയെ വീഴ്ത്തി. ബൊറൂസിയ ഡോര്‍മുണ്ടിനെ മോണ്‍ചന്‍ഗ്ലെഡ്ബാച് 1-1നു സമനിലയില്‍ പിടിച്ചു. 13 കളിയില്‍ 33 പോയിന്റുമായി ബയേണ്‍ മുന്നില്‍ കുതിക്കുന്നു.

അറ്റ്‌ലാന്റെ തലപ്പത്ത്

അറ്റ്ലാന്റ- എസി മിലാൻ പോരാട്ടം

ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റ തലപ്പത്ത്. കഴിഞ്ഞ ദിവസം നടന്ന പോരില്‍ അവര്‍ എസി മിലാനെ 2-1നു വീഴ്ത്തിയിരുന്നു. ഇന്റര്‍ മിലാന്‍ പാര്‍മയെ 3-1നു പരാജയപ്പെടുത്തി. റോമയും വിജയ വഴിയിലെത്തി. 4-1ന് അവര്‍ ലക്‌സയെ വീഴ്ത്തി. യുവന്റസിനെ ബൊലോഞ്ഞ 2-2നു സമനിലയില്‍ പിടിച്ചു.

മൊണാക്കോ, നീസ്, ലിയോണ്‍

വിജയമാഘോഷിക്കുന്ന മൊണാക്കോ താരങ്ങൾ

ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ, നീസ്, ലിയോണ്‍ ടീമുകള്‍ മുന്നേറുന്നു. മൊണാക്കോ 2-0ത്തിനു ടോലസിനെ വീഴ്ത്തി. ലെ ഹ്വെറയ്‌ക്കെതിരെ 2-1നാണ് നീസിന്റെ ജയം. ലിയോണ്‍ 3-0ത്തിനു ആന്‍ജേഴ്‌സിനെ കീഴ്‌പ്പെടുത്തി. പിഎസ്ജി 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. മൊണാക്കോ രണ്ടാം സ്ഥാനത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT