ഫോട്ടോ: ട്വിറ്റർ 
Sports

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ കിരീട നേട്ടത്തിന്റെ ആരവം കൊച്ചിയിലും; ട്രോഫികള്‍  കായല്‍ തീരത്ത് പ്രദര്‍ശിപ്പിച്ചു

2022-23 സീസണില്‍ നേടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ഒപ്പം യുവേഫ സൂപ്പര്‍ കപ്പ് കിരീടവും പര്യടനത്തിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഐതിഹാസിക ട്രെബിള്‍ കിരീട നേട്ടത്തിന്റെ ആരവം കൊച്ചിയിലും. ട്രെബിള്‍ കിരീട നേട്ടത്തിന്റെ ഇന്ത്യയിലെ പര്യടനത്തിനു കൊച്ചിയില്‍ തുടക്കം. 

2022-23 സീസണില്‍ നേടിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ഒപ്പം യുവേഫ സൂപ്പര്‍ കപ്പ് കിരീടവും പര്യടനത്തിന്റെ ഭാഗമായി അണിനിരത്തിയിട്ടുണ്ട്. കൊച്ചിയില്‍ ട്രോഫിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസ താരം നെഡും ഒനൗചയും ഉണ്ട്. 

കൊച്ചിയിലെ വേമ്പനാട് കായല്‍ തീരത്തു പ്രദര്‍ശിപ്പിച്ച ട്രോഫികളുടെ ഫോട്ടോ മാഞ്ചസ്റ്റ് സിറ്റി തങ്ങളുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

കൊച്ചിയില്‍ നിന്നു മുംബൈയിലെത്തിക്കുന്ന ട്രോഫികള്‍ അവിടെയും പ്രദര്‍ശിപ്പിക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സിസ്റ്റര്‍ ക്ലബായ മുംബൈ സിറ്റി എഫ്‌സിയുടെ (സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്) തട്ടകമാണ് മുംബൈ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ