പരിക്കേറ്റ റോ‍ഡ്രി എക്സ്
Sports

റോഡ്രിയുടെ പരിക്ക് ഗുരുതരം, സീസണ്‍ മുഴുവന്‍ നഷ്ടം; മാഞ്ചസ്റ്റര്‍ സിറ്റിക്കും സ്‌പെയിനിനും വന്‍ തിരിച്ചടി

മുട്ടിനേറ്റ പരിക്കാണ് വില്ലനായത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി. ഇരു ടീമിലേയും മധ്യനിര എന്‍ജിന്‍ റോഡ്രി ഗുരുതര പരിക്കേറ്റ് പുറത്ത്. താരത്തിനു ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ആഴ്‌സണലിനെതിരെ കഴിഞ്ഞ ദിവസം അരങ്ങേറിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെയാണ് റോഡ്രിക്ക് പരിക്കേറ്റത്. താരത്തിന്റെ വലത് കാല്‍ മുട്ടിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതോടെയാണ് ഡോക്ടര്‍മാര്‍ താരത്തിനു ദീര്‍ഘ നാള്‍ വിശ്രമം നിര്‍ദ്ദേശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തിനിടെ ആഴ്‌സണല്‍ താരം തോമസ് പാര്‍ട്ടെയുമായി കൂട്ടിയിടിച്ചാണ് താരത്തിനു പരിക്കേറ്റത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് തിരിച്ചെത്തിയത്. പിന്നാലെയാണ് വീണ്ടും ഗുരുതരമായ പരിക്കിന്റെ പിടിയിലായത്.

താരത്തിന്റെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് മുന്നേറ്റങ്ങള്‍ക്ക് കനത്ത അടിയാണ്. സമാന സാഹചര്യം തന്നെയാണ് സ്‌പെയിന്‍ ദേശീയ ടീമിനെ സംബന്ധിച്ചും. യുവേഫ നേഷന്‍സ് ലീഗിലെ താരത്തിന്റെ പങ്കാളിത്തമാണ് ത്രിശങ്കുവിലാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT