മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ആസ്റ്റന്‍ വില്ല പോരാട്ടം എക്സ്
Sports

ജയിക്കാന്‍ മറന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടകാലത്തിനു അറുതിയില്ല. ജയമില്ലാതെ തുടരെ 5 മത്സരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ഗോളില്ലാ സമനില. ടോട്ടനം ഹോട്‌സ്പറിനെ ബ്രൈറ്റന്‍ വീഴ്ത്തി. ചെല്‍സി സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോടു സമനില പിടിച്ച് രക്ഷപ്പെട്ടു.

ടെന്‍ ഹാഗിന്റെ ഭാവി തുലാസില്‍

എറിക് ടെന്‍ ഹാഗ്

വിവിധ പോരാട്ടങ്ങളിലായി കഴിഞ്ഞ അഞ്ച് മത്സരങ്ങളായി മാഞ്ചസ്റ്റര്‍ ജയിച്ചിട്ടില്ല. ക്രിസ്റ്റല്‍ പാലസുമായി പ്രീമിയര്‍ ലീഗില്‍ ഗോളില്ലാ സമനില. പിന്നാലെ യൂറോപ്പ ലീഗില്‍ ട്വന്റിയുമായി 1-1നു സമനില. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തോട് 0-3ത്തിന്റെ ഹോം തോല്‍വി. യൂറോപ്പ ലീഗില്‍ പോര്‍ട്ടോയുമായി 3-3നു സമനില. പിന്നാലെയാണ് വില്ലയുമായി ഗോളില്ലാ സമനില വന്നത്. കഴിഞ്ഞ 2 വര്‍ഷമായി യുനൈറ്റഡിന്റെ പരിശീലനകനായി നില്‍ക്കുന്ന എറിക് ടെന്‍ ഹാഗ് പുറത്താകലിന്റെ വക്കിലാണ്.

രക്ഷപ്പെട്ട് ചെല്‍സി

ചെല്‍സി- നോട്ടിങ്ഹാം പോരാട്ടം

നോട്ടിങ്ഹാം ഫോറസ്റ്റുമായുള്ള പോരാട്ടത്തില്‍ സമനില പിടിച്ച് ചെല്‍സി. 49ാം മിനിറ്റില്‍ ക്രിസ് വുഡിലൂടെ നോട്ടിങ്ഹാം മുന്നിലെത്തി. നോനി മദുവെകെ 57ാം മിനിറ്റില്‍ നേടിയ ഗോളാണ് ചെല്‍സിക്ക് ആശ്വാസമായത്. പോരാട്ടം 1-1നു സമനിലയില്‍ പിരിഞ്ഞു.

തിരിച്ചടിച്ച് ബ്രൈറ്റന്‍

വിജയ ഗോള്‍ നേടിയ ബ്രൈറ്റന്‍റെ ഡാനി വെല്‍ബെക്ക്

ത്രില്ലര്‍ പോരാട്ടത്തില്‍ 3-2ന് ബ്രൈറ്റന്‍ ടോട്ടനത്തെ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി. രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് ബ്രൈറ്റന്റെ തിരിച്ചു വരവ്.

ബയേണിന് വീണ്ടും കുരുക്ക്

മൈക്കല്‍ ഒലിസെയുടെ ഗോള്‍ വലയിലേക്ക്

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ രണ്ടാം പോരിലും ബയേണ്‍ മ്യൂണിക്ക് സമനില വഴങ്ങി. എല്ലാ മത്സരങ്ങളിലുമായി കഴിഞ്ഞ 3 പോരലും ബാവേറിയന്‍സിന് ജയമില്ല. ഫ്രാങ്ക്ഫര്‍ടുമായുള്ള പോരാട്ടത്തില്‍ ഇഞ്ച്വറി സമയത്ത് വഴങ്ങിയ ഗോളിലാണ് മുന്‍ ചാംപ്യന്‍മാര്‍ ജയം കൈവിട്ടത്. 3-3നാണ് പോരാട്ടം അവസാനിച്ചത്. കിം മിന്‍ ജെയിലൂടെ ബയേണ്‍ ലീഡെടുത്തു. എന്നാല്‍ ഫ്രാങ്ക്ഫര്‍ട് തിരിച്ചടിച്ചു. പിന്നീട് ഫ്രാങ്ക്ഫര്‍ടാണ് മുന്നിലെത്തി. മറുപടിയും പിന്നാലെ ബയേണ്‍ നല്‍കി. മൈക്കല്‍ ഒലിസെയിലൂടെ ബയേണ്‍ വീണ്ടും ലീഡെടുത്തു വിജയ പ്രതീക്ഷ കാത്തു. എന്നാല്‍ മര്‍മൗഷിന്റെ ഇഞ്ച്വറി സമയത്തെ ഗോള്‍ അവര്‍ക്ക് നിരാശ സമ്മാനിക്കുന്നതായി. മര്‍മൗഷ് ഇരട്ട ഗോളുകള്‍ നേടി.

മിലാനെ വീഴ്ത്തി ഫിയോരെന്റിന

മൊറാറ്റയുടെ ഗോള്‍ ശ്രമം

ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന് തോല്‍വി. ഫിയോരെന്റിനെ അവരെ 2-1നു വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ റോമയെ മോന്‍സയും യുവന്റസിനെ കഗ്ലിയാരിയും 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ തളച്ചു. ലാസിയോ 2-നു എംപോളിയെ വീഴ്ത്തി പട്ടികയില്‍ നാലാമത്. 16 പോയിന്റുമായി നാപ്പോളിയാണ് ഒന്നാമത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT