Manish Pandey x
Sports

പഴയ സൂപ്പര്‍ സ്റ്റാർ, 'മനീഷ് പാണ്ഡെ' ക്ലാസിക്ക് വീണ്ടും! പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത; തോറ്റ്, തോറ്റ്... മുംബൈ ഇന്ത്യന്‍സ്

മനീഷ് പാണ്ഡെ ടോപ് സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലെത്താനുള്ള നേരിയ ചാന്‍സ് നിലനിര്‍ത്തി. കുറഞ്ഞ സ്‌കോറിങ് കണ്ട മത്സരത്തില്‍ 4 വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചു കയറിയത്. മറ്റ് ടീമുകളുടെ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുകയും അവസാന മത്സരത്തില്‍ മികച്ച നെറ്റ്‌റണ്‍റേറ്റ് സ്വന്തമാക്കുകയും ചെയ്താല്‍ കെകെആറിനു പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ട്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ജയത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്കായി പഴയ സൂപ്പര്‍ താരം മനീഷ് പാണ്ഡെ ടോപ് സ്‌കോററായി. താരം 33 പന്തില്‍ 6 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. മാന്‍ ഓഫ് ദി മാച്ചും മനീഷാണ്.

30 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 40 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 17 പന്തില്‍ 4 ഫോറുകള്‍ സഹിതം 21 റണ്‍സും കണ്ടെത്തി.

ബാറ്റിങില്‍ ടോപ് സ്‌കോററായ കോര്‍ബിന്‍ ബോഷ് തന്നെ ബൗളിങിലും നായകനായി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, ഗാസ്‌നഫര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബൗളിങ് എടുത്ത കെകെആര്‍ നായകന്‍ രഹാനെയുടെ തീരുമാനം ശരിയായി മാറുന്ന കാഴ്ചയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍. കൂറ്റനടിക്കു സമ്മതിക്കാതെ കൊല്‍ക്കത്ത ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ മുംബൈ വിയര്‍ത്തു.

എട്ടാമനായി ക്രീസിലെത്തിയ കോര്‍ബിന്‍ ബോഷാണ് ടോപ് സ്‌കോറര്‍. താരത്തിന്റെ കൂറ്റനടിയാണ് സ്‌കോര്‍ 140 കടത്തിയത്. 18 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം ബോഷ് 32 റണ്‍സുമായി പുറത്താകാതെ നിന്നു. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, 20 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍.

4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരെയ്ന്‍ 1 വിക്കറ്റെടുത്ത് മുംബൈ ബാറ്റിങ് നിരയെ വെട്ടിലാക്കി. സൗരഭ് ദുബെ, കാമറോണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Manish Pandey steadied kolkata knight riders after an early wobble and carried the chase against Mumbai Indians

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

കഷ്ടപ്പെട്ട് വീട് പണിതു, ഗൃഹപ്രവേശം 'മുടക്കി' സില്‍വര്‍ലൈന്‍, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 'പുഞ്ചിരി'; പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രി വരുമോ?

നിങ്ങൾ വാങ്ങുന്ന വീറ്റ് ബ്രെഡ് 'ഒറിജിനൽ' ആണോ? എങ്ങനെ അറിയാം?

'അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ?'

85കാരിയെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; ചെവി രണ്ടും പിടിച്ചു വലിച്ചു; വേദന തോന്നി പരിശോധിച്ചപ്പോൾ കമ്മൽ ഇല്ല!

SCROLL FOR NEXT