Manjappada Protests Kerala Blasters’ Poor Team Performance Manjappada/X
Sports

മതിയായി, ബാനറുകൾ 'കെട്ടിപ്പൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു! (വിഡിയോ)

കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ കടുത്ത പ്രതിഷേധവുമായി ആരാധകകൂട്ടായ്മായ മഞ്ഞപ്പട. കഴിഞ്ഞ ദിവസം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ഈസ്റ്റ് ഗാലറിയിൽ ക്ലബിന് പിന്തുണ നൽകാൻ മഞ്ഞപ്പട സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്തായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പഞ്ചാബ് എഫ്‌സി നേടിയ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധക ആരാധക കൂട്ടായ്മായ മഞ്ഞപ്പട പ്രതിഷേധക്കാൻ തീരുമാനിച്ചതും ബാനറുകൾ മടക്കി വെച്ചതും.

ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്.

ഇത്തവണ ഐഎസ്എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത. അതെ സമയം,  ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്‍മെന്റ് പുറത്താക്കിയിട്ടുണ്ട്. 48 മണിക്കൂറുകൾക്കുളിൽ പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Manjappada Protests Kerala Blasters’ Poor Team Performance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

'എന്റെ ശരീരം എന്റെ അവകാശം, അവന്റെ കണ്ണ് അവന്റെ അവകാശം'; ഫെമിനിസത്തെക്കുറിച്ച് വിവാ​ദ പരാമർശം നടത്തി ​ഗായിക, വിമർശനം

പരിസ്ഥിതി ലോല മേഖല: ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം