മാര്‍ട്ടിന്‍ ഗപ്റ്റില്‍  എക്സ്
Sports

‘ഇങ്ങനെ അവസാനിപ്പിക്കുന്നതില്‍ നിരാശയുണ്ട്‘- ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി 38കാരന്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: മുന്‍ ന്യൂസിലന്‍ഡ് വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തോളമായി ഗപ്റ്റില്‍ ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ കളിച്ചിട്ടില്ല. ദേശീയ ടീമിലേക്ക് തിരികെ വിളിയെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും താരത്തിനു അവസരം ലഭിച്ചില്ല.

ഇതിന്റെ നിരാശ മറച്ചു വയ്ക്കാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നതില്‍ നിരാശ തോന്നുന്നു. ന്യൂസിലന്‍ഡിനായി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ബ്ലാക്ക് ക്യാപ്‌സിനു ഇനിയും സംഭാവനകള്‍ നല്‍കാനുള്ള കഴിവ് ഉണ്ടെന്നാണ് കരുതിയത്. പക്ഷേ എല്ലാം ഇങ്ങനെ അവസാനിക്കുന്നു. പക്ഷേ താന്‍ മുന്നോട്ടു തന്നെ പോകുമെന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

2019ലെ ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ സ്വപ്നങ്ങൾ തകർക്കുന്നതിൽ നിർണായകമായത് ​ഗപ്റ്റിലിന്റെ ഒരു റണ്ണൗട്ടായിരുന്നു. ധോനിയെ നേരിട്ടുള്ള ഏറിൽ താരം റണ്ണൗട്ടാക്കിയതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നത്.

47 ടെസ്റ്റുകളില്‍ നിന്നായി 2586 റണ്‍സ്. 3 സെഞ്ച്വറികളും 17 അര്‍ധ ശതകങ്ങളും. മികച്ച സ്‌കോര്‍ 189 റണ്‍സ്. 198 ഏകദിനത്തില്‍ നിന്നു 7346 റണ്‍സ്. 18 ശതകങ്ങളും 39 അര്‍ധ സെഞ്ച്വറികളും. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടമുള്ള താരം കൂടിയാണ് ഗപ്റ്റില്‍. പുറത്താകാതെ 237 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടി20യിലും രണ്ട് സെഞ്ച്വറികള്‍. 122 മത്സരങ്ങളില്‍ നിന്നു 3531 റണ്‍സ്. 20 അര്‍ധ സെഞ്ച്വറികളും കരിയറില്‍ നേടി.

ലോക ക്രിക്കറ്റിലെ പ്രതിഭാധനനായ ഓപ്പണര്‍മാരില്‍ ഒരാളായാണ് ഗപ്റ്റിലിനെ വിലയിരുത്തുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റിലാണ് താരം കൂടുതല്‍ തിളങ്ങിയത്. 2016ലാണ് താരം ന്യൂസിലന്‍ഡിനായി അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് പരിമിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ 2022നു ശേഷം താരം കിവികള്‍ക്കായി കളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT