റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം 
Sports

റിക്കി പോണ്ടിങ്ങിന്റെ വസതിയില്‍ വന്‍ കവര്‍ച്ച; കാര്‍ മോഷണം പോയി 

ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വസതിയില്‍ വന്‍ കവര്‍ച്ച. അദ്ദേഹത്തിന്റെ കാര്‍ മോഷണം പോയി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വസതിയില്‍ വന്‍ കവര്‍ച്ച. അദ്ദേഹത്തിന്റെ കാര്‍ മോഷണം പോയി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാര്‍ കണ്ടെത്താനായി. 

വെള്ളിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണത്തില്‍ അപകടകരമായ രീതിയില്‍ മെല്‍ബണിലെ കാമ്പര്‍വെല്ലില്‍ മോഷ്ടാക്കള്‍ ഈ കാര്‍ ഓടിച്ചു പോവുന്നത് കണ്ടെത്തി. എന്നാല്‍ മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. 

കളിയിലേക്ക് വരുമ്പോള്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിലെ ഓസീസ് തോല്‍വിയില്‍ ഞെട്ടല്‍ പങ്കുവെച്ചാണ് റിക്കി പോണ്ടിങ് ഏറ്റവും ഒടുവിലായി എത്തിയത്. ഈ പരമ്പര ജയിക്കാന്‍ മാത്രം മികവ് ഓസീസ് ടീമിനുണ്ടായില്ല എന്നത് തന്നെ ഞെട്ടിക്കുന്നതായാണ് പോണ്ടിങ് പറഞ്ഞത്. ഇന്ത്യയുടെ എ ടീമാണ് ഈ ടെസ്റ്റ് കളിച്ചതും, ജയിച്ചതും എന്നതാണ് കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് എന്നും പോണ്ടിങ് പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ