Mauricio Pochettino, Manchester United x
Sports

'മക്കളെ... ക്ലബിന്റെ ബാഡ്ജും ഭൂതകാല കുളിരും കൊണ്ട് മത്സരം ജയിക്കില്ല'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ദുരന്ത യാത്രയ്ക്ക് മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: എവേ പോരില്‍ ലിവര്‍പൂളിനോടും പിന്നാലെ ഹോം പോരാട്ടത്തില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനോടും 4-0ത്തിന്റെ കനത്ത തോല്‍വി നേരിട്ടതിന്റെ ഞെട്ടലിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. മൈക്കല്‍ കാരിക്കിനെ പുറത്താക്കി അമേരിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന മുന്‍ ട്ടോട്ടനം ഹോട്‌സ്പര്‍ ബോസ് മൗറീസിയോ പൊചെറ്റിനോയെ രംഗത്തിറക്കിയിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അതിന്റെ ദുരന്ത യാത്ര തുടരുകയാണ്.

പ്രീമിയര്‍ ലീഗില്‍ അടുപ്പിച്ച് രണ്ട് കനത്ത തോല്‍വികളോടെ അവര്‍ പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനത്തേക്കാണ് വീണത്. യുനൈറ്റഡിന് തൊട്ടുതാഴെ ക്രിസ്റ്റല്‍ പാലസ് മാത്രമാണുള്ളത്. അവര്‍ അടുത്ത മത്സരം ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 20ാം സ്ഥാനത്തേക്ക് വീഴും. അതിനു താഴെ മറ്റൊരു ടീമും ഇല്ല. സമീപകാലത്തൊന്നും ഇത്ര മോശം അവസ്ഥ ടീം നേരിട്ടിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മഹത്തായ ചരിത്രമുള്ള ഒരു ടീമിന്റ സമാനതകളില്ലാത്ത പതനമാണ് ആരാധകര്‍ കാണുന്നത്.

ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പൊചെറ്റിനോ തന്നെ ഇപ്പോള്‍ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മോശം പ്രകടനങ്ങളില്‍ നിന്നു ടീമിനു കരകയറാന്‍ സാധിച്ചില്ലെങ്കില്‍ ക്ലബിന്റെ ഖ്യാതിയും പേരും ചരിത്രവും കൊണ്ട് ഒരു കാര്യവുമില്ലെന്നു പൊചെറ്റിനോ തുറന്നടിച്ചു. താരംതാഴ്ത്തല്‍ മേഖലയിലേക്ക് വലിച്ചിഴയ്ക്കപ്പെടാനുള്ള ക്ലബ് അല്ല മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നും അദ്ദേഹം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച, ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രഫോര്‍ഡില്‍ തന്നെ ഇങ്ങനെ തകര്‍ന്നത് യുനൈറ്റഡ് ആരാധകരുടെ നെഞ്ചുലയ്ക്കുന്നതായി. മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ തളര്‍ന്നു വീണത്.

'നമ്മുടെ യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഇതാണ് നമ്മുടെ അവസ്ഥ. നമ്മള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ശരിയാണ്. പക്ഷേ ക്ലബിന്റെ ബാഡ്ജും ചരിത്രവും കൊണ്ട് മാത്രം മത്സരം ജയിക്കാന്‍ സാധിക്കില്ല. എല്ലാ മേഖലയിലും എതിരാളിക്കൊപ്പം നില്‍ക്കുകയും ജയിക്കാനായി അവരേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം.'

'ശരിയാണ് ക്ലബിന്റെ അവസ്ഥയില്‍ താരങ്ങള്‍ക്കും സമ്മര്‍ദ്ദമുണ്ടാകും. അതുമൊരു ഘടകമാണ്. ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആരാണ് ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക. കഠിനാധ്വാനം ചെയ്ത് താരങ്ങളേയും ക്ലബിനേയും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോഴും സമയം വൈകിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്'- പെചെറ്റിനോ വ്യക്തമാക്കി.

പൊചെറ്റിനോ വന്ന ശേഷവും ടീമിന്റെ പ്രകടനത്തില്‍ പോസിറ്റീവായി ഒന്നും കാണാത്തത് ആരാധകരെ പക്ഷേ കടുത്ത രോഷത്തിലാക്കിയിട്ടുണ്ട്. സ്വന്തം വേദിയില്‍ സ്വന്തം ആരാധകര്‍ തന്നെ ടീമിനെ കൂവി വിളിക്കുന്ന സ്ഥിതിയാണ്. ഫൈനല്‍ വിസില്‍ തീരും മുന്‍പ് തന്നെ ആരാധകര്‍ സ്റ്റേഡിയം വിടുന്ന കാഴ്ചയും ബ്രന്‍ഡ്‌ഫോര്‍ഡിനെതിരായ പോരാട്ടത്തിനിടെ കണ്ടു.

Mauricio Pochettino has warned Manchester United that their history and famous badge will not save them from relegation, with Saturday's humiliating 4-0 defeat to Brentford leaving them 19th in the Premier League and staring at a fight for survival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹതയെന്ന് മകൻ; കാണാൻ അനുവദിക്കുന്നില്ല; ആശുപത്രിയിലേക്ക് അമിത് ഷാ വിളിച്ചെന്നും ആരോപണം

ദര്‍ശന സമയം, ബസ്, ട്രെയിന്‍ സമയം; എല്ലാം വിരല്‍ത്തുമ്പില്‍; തീര്‍ത്ഥാടകര്‍ക്ക് തുണയായി 'ശബരി' പോര്‍ട്ടല്‍

തണുപ്പത്ത് ചൂടോടെ ആസ്വദിക്കാം ബദാം മിൽക്ക്, എളുപ്പത്തിൽ തയ്യാറാക്കാം

'ബൈജു അണ്ണന്‍ പണി പറ്റിച്ചോ..?'; L 368 ന്റെ പേര് പുറത്തുവിട്ടോ? വൈറലായി കാരവനില്‍ നിന്നുള്ള സെല്‍ഫി

എല്ലാ ചെടികള്‍ക്കും ഒരേ വളം നല്‍കാമോ? ശ്രദ്ധിക്കേണ്ടത് 7 കാര്യങ്ങള്‍