മായങ്ക് അഗര്‍വാള്‍ ട്വിറ്റര്‍
Sports

വായും തൊണ്ടയും പൊള്ളി; ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

മായങ്കിനു ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതായി അഗര്‍വാള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്. മത്സരത്തില്‍ കര്‍ണാടക 29 റണ്‍സിനു ജയിച്ചിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും (51) അദ്ദേഹത്തിനു സാധിച്ചു.

മത്സര ശേഷം മടങ്ങാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. താരത്തിനു ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അലട്ടിയതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

മായങ്ക് അഗര്‍വാള്‍ അപകടനനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അഗര്‍ത്തലയിലെ ആശുപത്രിയിലേക്ക് താരത്തെ വിമാന മാര്‍ഗം അടിയന്തരമായി എത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT