വീഡിയോ ദൃശ്യത്തിൽ നിന്ന് 
Sports

മെല്‍ബണില്‍ ഹസന്‍ അലിയുടെ ഡാന്‍സ്; ഒപ്പം നൃത്തം ചെയ്ത് കാണികളും! (വീഡിയോ)

പലപ്പോഴും കാണികളും കളിക്കാരുമായിരിക്കും ഈ നേരമ്പോക്കിലെ ആളുകള്‍

Author : സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: ക്രിക്കറ്റ് മൈതാനം എല്ലായ്‌പ്പോഴും കളിയുടേതു മാത്രമല്ല ചില എന്റര്‍ടൈന്‍മെന്റുകള്‍ കൂടി കളിക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന വേദികളാണ്. ടെസ്റ്റ്, ഏകദിനം, ടി20 എന്ന വ്യത്യാസമൊന്നുമില്ല.  പലപ്പോഴും കാണികളും കളിക്കാരുമായിരിക്കും ഈ നേരമ്പോക്കിലെ ആളുകള്‍. അത്തരമൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് വിഖ്യാത സ്‌റ്റേഡിയമായ മെല്‍ബണില്‍ അരങ്ങേറുന്നു. അതിനിടെ പാക് താരം ഹസന്‍ അലി ബൗണ്ടറി ലൈനിനരികെ നിന്നു ഡാന്‍സ് കളിച്ചതും തൊട്ടു പിന്നില്‍ സ്റ്റേഡിയത്തില്‍ കാണികള്‍ അതിനൊപ്പം തന്നെ താരത്തെ അനുകരിച്ചു ഡാന്‍സ് കളിച്ചതുമായി ശ്രദ്ധേയമായത്. 

കുറച്ചു സെക്കന്‍ഡുകള്‍ മാത്രമാണ് ഈയൊരു സംഭവം നടന്നതെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയ രംഗമായി ഇതു മാറി. വീഡിയോ മനോഹരമായ കാഴ്ചയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. 

രണ്ടാം പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ തുടക്കം തകര്‍ന്ന ഓസീസ് നിലവില്‍ പൊരുതാവുന്ന ലീഡിലേക്ക് എത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT