Meg Lanning x
Sports

വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്‌സിനെ മെഗ് ലാന്നിങ് നയിക്കും

1.9 കോടിയ്ക്കാണ് ലാന്നിങിനെ യുപി സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും. ഇത്തവണത്തെ ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് യുപി ഇതിഹാസ താരത്തെ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് മെഗ് ലാന്നിങ് ഇത്തവണ യുപി പാളയത്തില്‍ എത്തിയത്.

വനിതാ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമാണ് മെഗ് ലാന്നിങ്. ഓസ്‌ട്രേലിയയ്‌ക്കൊപ്പം 7 ലോകകപ്പ് വിജയങ്ങള്‍ താരത്തിനുണ്ട്. 2 ഏകദിന ലോകകപ്പും 5 ടി20 ലോകകപ്പും താരം നേടി. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനുള്ള പരിചയ സമ്പത്താണ് യുപി പരിഗണിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ പതറാതെ കൈകാര്യം ചെയ്യാനുള്ള മികവും താരത്തിനുണ്ട്.

അലിസ ഹീലിയില്‍ നിന്നാണ് മെഗ് ലാന്നിങ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ അലിസ ഹീലിയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ടൂര്‍ണമെന്റിനിടെ താരത്തിനു പരിക്കേറ്റു. പകരം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ടീമിനെ നയിച്ചത്. ടീം മോശം ഫോമില്‍ നില്‍ക്കെയാണ് ദീപ്തി ക്യാപ്റ്റനായത്. പക്ഷേ താരത്തിനും ടീമിനു സ്ഥിരത നല്‍കാന്‍ സാധിച്ചില്ല.

വനിതാ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മെഗ് ലാന്നിങ്. 952 റണ്‍സ് 27 മത്സരങ്ങളില്‍ നിന്നു സന്വന്തമാക്കി.

The Australian legend, Meg Lanning is set to take over as the captain of the UP Warriorz franchise ahead of the 2026 edition of the WPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT