ബട്ട്‌ലറിന് ഓട്ടോഗ്രാഫ് നല്‍കി അശ്വിന്‍/ഫോട്ടോ: വീഡിയോ ദൃശ്യം 
Sports

മഞ്ഞുരുകിയ സീസണ്‍; ഓട്ടോഗ്രാഫ് നല്‍കി ബട്ട്‌ലറോട് യാത്ര പറഞ്ഞ് അശ്വിന്‍

2019 ഐപിഎല്ലില്‍ ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ് ചെയ്തത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2019 ഐപിഎല്ലില്‍ ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ് ചെയ്തത് വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവുമുണ്ടായി. എന്നാല്‍ 2022ലെ മെഗാ താര ലേലം അവര്‍ക്കിടയിലെ മഞ്ഞുരുകാനും വഴിയൊരുക്കി. അടുത്ത സുഹൃത്തുക്കളായി മാറിയാണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്. 

സീസണില്‍ അശ്വിനും ബട്ട്‌ലറും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ഇപ്പോഴിതാ സീസണ്‍ അവസാനിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് തന്റെ രാജസ്ഥാന്‍ ജഴ്‌സില്‍ അശ്വിന്റേയും ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയാണ് ബട്ട്‌ലര്‍. അശ്വിന്‍ നിറഞ്ഞ ചിരിയോടെ അത് നല്‍കുകയും ചെയ്തു. 

രണ്ട് ജഴ്‌സികളിലാണ് ബട്ട്‌ലര്‍ അശ്വിന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കുന്നത്. മറ്റ് പല രാജസ്ഥാന്‍ താരങ്ങളുടേയും ഓട്ടോഗ്രാഫ് ബട്ട്‌ലറുടെ ജഴ്‌സിയില്‍ കാണാം. ഈ രണ്ട് പേര്‍ എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ ഇരുവരുടേയും വീഡിയോ പങ്കുവെച്ചത്. ഓറഞ്ച് ക്യാപ്പോടെയാണ് ബട്ട്‌ലര്‍ സീസണ്‍ അവസാനിപ്പിച്ചത്. 863 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചു കൂട്ടിയത്. 

അശ്വിന്‍ ബാറ്റ് കൊണ്ടും ടീമിനെ തുണച്ച സീസണാണ് കടന്ന് പോകുന്നത്. തന്റെ ട്വന്റി20യിലെ ആദ്യ അര്‍ധ ശതകവും രാജസ്ഥാനൊപ്പം നിന്ന് അശ്വിന്‍ കണ്ടെത്തി. എന്നാല്‍ ബൗളിങ്ങില്‍ ഗുജറാത്തിന് എതിരെ ആദ്യ പ്ലേഓഫിലും ഫൈനലിലും അശ്വിന് മികവ് കാണിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT