ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍; പത്ത് വേദികള്‍; ഫൈനല്‍ നവംബര്‍ 19ന് അഹമ്മദാബാദിൽ

പത്ത് വേദികളിലായാണ് പോരാട്ടങ്ങള്‍. ബംഗളൂരു, ചെന്നൈ, ധരംശാല, അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നവയാണ് വേദികള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തീയതികളില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഓക്ടോബര്‍ അഞ്ച് മുതലാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. നവംബര്‍ 19നായിരിക്കും ഫൈനല്‍ പോരാട്ടം. ‍

അതേസമയം തീയതികൾ സംബന്ധിച്ച് ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്കിൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പത്ത് വേദികളിലായാണ് പോരാട്ടങ്ങള്‍. ബംഗളൂരു, ചെന്നൈ, ധരംശാല, അഹമ്മദാബാദ്, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നവയാണ് വേദികള്‍. നവംബര്‍ 19ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍ പോരാട്ടം. 

46 ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ പത്ത് ടീമുകള്‍ മാറ്റുരയ്ക്കും. മൂന്ന് നോക്കൗട്ട് മത്സരങ്ങളടക്കം 48 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ നടക്കുക. 

സാധാരണ നിലയില്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ഏകദിന ലോകകപ്പ്  പോരാട്ടത്തിന്റെ വേദികള്‍ ഐസിസി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഐസിസിയും ബിസിസിഐയും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 

ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കുന്നത് സംബന്ധിച്ചും ആശങ്കകള്‍ നില്‍ക്കുന്നുണ്ട്. ഐസിസി പോരാട്ടങ്ങള്‍ക്ക് മാത്രമായി ഇന്ത്യയില്‍ കളിക്കാനെത്തുന്ന പാക് ടീമിന് വിസ ക്ലിയറന്‍സ് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഐസിസി യോഗത്തില്‍ പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ കളിക്കാനെത്താനുള്ള വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് ബിസിസിഐ ഉറപ്പ് നല്‍കിയതയി റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT