ഫോട്ടോ: ട്വിറ്റർ 
Sports

മെസി ഫ്രോഡ്, നെയ്മര്‍ വെറുക്കപ്പെട്ടവന്‍; ഓരോ ടച്ചിനും കൂവി പിഎസ്ജി ആരാധകര്‍; ഞങ്ങള്‍ പൊന്നുപോലെ നോക്കിയതെന്ന് ബാഴ്‌സ ഫാന്‍സ്‌

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ നെയ്മര്‍, മെസി എന്നിവരെ കൂവലോടെ നേരിട്ട് പിഎസ്ജി ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ നെയ്മര്‍, മെസി എന്നിവരെ കൂവലോടെ നേരിട്ട് പിഎസ്ജി ആരാധകര്‍. ഞായറാഴ്ച നടന്ന പിഎസ്ജിയുടെ ലീഗ് വണ്‍ മത്സരത്തിലാണ് ആരാധകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് പിന്നാലെ മെസി ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. 

ബോര്‍ഡ്യൂക്‌സിന് എതിരായ കളി പിഎസ്ജി എതിരില്ലാത്ത 3 ഗോളിന് ജയിച്ചിരുന്നു. എന്നാല്‍ ഗോള്‍ സെലിബ്രേറ്റ് ചെയ്യുന്ന നെയ്മര്‍ക്കെതിരെ പോലും പിഎസ്ജി ആരാധകര്‍ തിരിഞ്ഞു. എംബാപ്പെയെ മാത്രമാണ് പിഎസ്ജി ആരാധകര്‍ വെറുതെ വിട്ടത്. കളിയില്‍ ഗോള്‍ വല കുലുക്കിയില്ലെങ്കിലും പിഎസ്ജി സ്‌കോര്‍ ചെയ്ത 3 ഗോളിന് പിന്നിലും മെസിയുടെ സാന്നിധ്യമുണ്ടായി. എന്നാല്‍ അതൊന്നും കൂട്ടാക്കാതെയായിരുന്നു പിഎസ്ജി ആരാധകരുടെ കൂവല്‍.മെസി ഫ്രോഡ്, നെയ്മര്‍ വെറുക്കപ്പെട്ടവന്‍ എന്നെല്ലാമുള്ള കമന്റുകളാണ് പിഎസ്ജി ആരാധകരില്‍ നിന്നും വന്നത്. 

എര്‍ലിങ് ഹാലന്‍ഡിന്റെ ട്രാന്‍സ്ഫറില്‍ നിന്ന് ബാഴ്‌സയുടെ പിന്നോട്ട് പോക്ക്‌

മെസിയുടെ പിതാവ് തിരിച്ചു വരവ് സംബന്ധിച്ച് ബാഴ്‌സയുമായി സംസാരിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു. എര്‍ലിങ് ഹാലന്‍ഡിന്റെ ട്രാന്‍സ്ഫറില്‍ നിന്ന് ബാഴ്‌സ പിന്നോട്ട് പോയത് മെസിയുടെ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധമുണ്ടെന്നും വിലയിരുത്തലുകള്‍ ഉയരുന്നു. 

അടുത്ത വര്‍ഷം വരെ മെസിയുമായി പിഎസ്ജിക്ക് കരാറുണ്ട്. ഇതുവരെ ഏഴ് ഗോളുകള്‍ മാത്രമാണ് പിഎസ്ജി കുപ്പായത്തില്‍ മെസിക്ക് നേടാനായത്. ബാഴ്‌സയിലേക്ക് മെസി തിരികെ വരാന്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ടീം സ്ഥിരീകരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം