Inter Miami CF forward Leo Messi, left, controls the ball in front of Columbus Crew midfielder Santiago Rodriguez during the first half of an MLS soccer match Photo | AP
Sports

മെസിയുടെ ഇന്റര്‍ മയാമിക്ക് പ്ലേഓഫില്‍ തോല്‍വി; നിലവിലെ ചാംപ്യന്മാര്‍ പുറത്ത്

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് റോഡ്രിഗസിന്റെ ഗോള്‍ പിറന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഒഹായോ: എംഎല്‍എസ് കപ്പ് പ്ലേഓഫില്‍ നിലവിലെ ചാംപ്യന്മാരായ ഇന്റര്‍ മയാമിക്ക് അപ്രതീക്ഷിത തോല്‍വി. ലയണല്‍ മെസി നയിക്കുന്ന മയാമിയെ കൊളംബസ് ക്രൂവാണ് പരാജയപ്പെടുത്തിയത്. ഇതോടെ ടീമിന്റെ കിരീടം നിലനിര്‍ത്താമെന്ന മോഹം അവസാനിച്ചു. കൊളംബസ് ക്രൂവിന്റെ ഹോം ഗ്രൗണ്ടായ ഒഹായോയിലെ സ്‌കോട്ട്‌സ് മിറക്കിള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു നിര്‍ണായക ഗോള്‍. മൊറോക്കന്‍ താരം അനസ് സറൂരിയുടെ ക്രോസില്‍ നിന്ന് സാന്റിയാഗോ റോഡ്രിഗസാണ് പന്ത് വലയിലെത്തിച്ചത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് റോഡ്രിഗസിന്റെ ഗോള്‍ പിറന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ആദ്യ റൗണ്ട് പരമ്പരയില്‍ രണ്ട് വിജയങ്ങള്‍ നേടിയാണ് കൊളംബസ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഫ്‌ലോറിഡയില്‍ നടന്ന ആദ്യ മത്സരത്തില്‍ മയാമിയെ 3-0ന് തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തിലും വിജയിച്ചതോടെ പരമ്പര 2-0ന് സ്വന്തമാക്കി. ഇനി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് സെമിഫൈനലില്‍ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷന്‍ - ഫിലഡല്‍ഫിയ യൂണിയന്‍ മത്സരത്തിലെ വിജയികളെയാണ് കൊളംബസ് നേരിടുക.

ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിക്ക് ഈ സീസണില്‍ തിരിച്ചുവരാനുള്ള അവസാന അവസരമായിരുന്നു എംഎല്‍എസ് കപ്പ്. എന്നാല്‍ കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന്റെ പ്രീക്വാര്‍ട്ടറിലും ലീഗ്‌സ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പുറത്തായ ടീമിന് ഇവിടെയും നിരാശയായിരുന്നു ഫലം. ഈ വര്‍ഷം മയാമിക്ക് സ്വന്തമാക്കാനായത് എംഎല്‍എസിലെയും മെക്‌സിക്കന്‍ ലീഗിലെയും ചാംപ്യന്മാര്‍ ഏറ്റുമുട്ടുന്ന കാംപിയോണസ് കപ്പ് മാത്രമാണ്.

മെസിയെ കൂടാതെ ലൂയി സുവാരസ്, കാസെമിറോ, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്നിട്ടും മയാമിക്ക് ഗോള്‍ കണ്ടെത്താനായില്ല. ജര്‍മന്‍ ബെര്‍ട്ടറാമെയ്ക്ക് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലഭിച്ച സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. താരത്തിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പുറത്തുപോയി. മെസിയുടെ പാസില്‍ നിന്ന് കാസെമിറോ ഹെഡറിലൂടെ നേടിയ ഗോള്‍ ഓഫ്സൈഡ് കാരണം റഫറി അനുവദിച്ചില്ല. മത്സരത്തിന്റെ അവസാന 15 മിനിറ്റില്‍ സുവാരസിനെയും പരിശീലകന്‍ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കൊളംബസ് ഗോള്‍കീപ്പര്‍ പാട്രിക് ഷൂള്‍ട്ടെയുടെ മികച്ച സേവുകളും മയാമിയുടെ മുന്നേറ്റങ്ങള്‍ക്ക് തടസ്സമായി.

മെസിയെ സംബന്ധിച്ചും ഈ പുറത്താകല്‍ നിരാശാജനകമാണ്. സീസണിലെ ലീഗ് മത്സരങ്ങളില്‍ 26 ഗോളുകളും 17 അസിസ്റ്റുകളും നേടിയ മെസി തുടര്‍ച്ചയായ രണ്ടാം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാം എംവിപി പുരസ്‌കാരം നേടാനുള്ള സാധ്യതയും താരത്തിനുണ്ട്. എന്നാല്‍ പ്ലേഓഫില്‍ ടീമിനെ മുന്നോട്ടുനയിക്കാന്‍ കഴിഞ്ഞില്ല. 2012ല്‍ ലോസ് ആഞ്ചലസ് ഗാലക്‌സി കിരീടം നിലനിര്‍ത്തിയതിന് ശേഷം ഒരു ടീമിനും എംഎല്‍എസ് കപ്പ് തുടര്‍ച്ചയായി സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലെ ചാംപ്യന്മാരായ മയാമിയുടെ പുറത്താകലോടെ ആ കാത്തിരിപ്പ് തുടരുകയാണ്.

Messi's Inter Miami Knocked Out of MLS Cup Playoffs by Columbus Crew

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

മാണ്ഡ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

ഫൗണ്ടേഷനും കൺസീലറും ഉപയോഗിച്ചാൽ മറ്റൊരാളായതുപോലെ തോന്നും; സ്വന്തം ചർമത്തിൽ വിശ്വാസമുണ്ടാകണം: സായി പല്ലവി

ധാബ സ്റ്റൈൽ തന്തൂരി റൊട്ടി വീട്ടിൽ ഉണ്ടാക്കിയാലോ, അതും കുക്കറിൽ!

'സ്റ്റാലിന്‍ സവര്‍ക്കര്‍ 2.0'; ഡിഎംകെയ്‌ക്കെതിരെ ടിവികെ