മെസി - അബ്ദുറഹിമാന്‍ ( Lionel Messi)  file
Sports

'സ്‌പോണ്‍സര്‍ പണമടച്ചതായി അറിയിച്ചു; സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ല'; അര്‍ജന്‍റീന ടീം എത്തുക ഒക്ടോബറിലെന്ന് മന്ത്രി

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിന്റെ അഥിതികൾ ആയി ആണ് എത്തുകയെന്ന് മന്ത്രി

Author : Joice Daniel

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുക ഒക്ടോബറിലിയിരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കരാര്‍ പ്രകാരം മത്സരങ്ങൾക്ക് മുൻപ് അടക്കേണ്ട തുക സ്പോണ്‍സര്‍ നൽകിയെന്നാണ് അറിയിച്ചത്. എന്നാൽ തുക എത്രയെന്നു വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. മത്സരവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ സര്‍ക്കാര്‍ ഏറ്റെടുക്കില്ല എന്നുംകൂടുതൽ വിശദാംശങ്ങള്‍ തിങ്കളാഴ്ച അറിയാനാകുമെന്നും മന്ത്രി പറഞ്ഞു. ലയണൽ മെസി ( Lionel Messi)യും സംഘവും കേരളത്തിലെത്തുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുക ആണ് കായിക പ്രേമികൾ

ഇനി അര്‍ജന്റീന ടീം മാനേജ്‍മെന്റ് കേരളത്തിൽ എത്തിയാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇതിലൂടെ കേരളത്തിലെ കായിക മേഖലയിൽ പുത്തൻ ഉണർവ്വ് ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ടീമിന്റെ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ ആകും തീരുമാനം എടുക്കുക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിന്റെ അഥിതികൾ ആയി ആണ് എത്തുക എന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു.

മത്സരം നടത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാണ്. രണ്ടാമതായി മാത്രമാണ് കലൂർ സ്റ്റേഡിയം പരിഗണിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിൽ ഉള്ള ടീമിനെ ആണ് എതിരാളികളായി പരിഗണിക്കുന്നത്. സൗദി അടക്കമുള്ള അഞ്ച് രാജ്യങ്ങളെ നിലവിൽ കണ്ടെത്തിയതായി സൂചനകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും