മെസ്സി/ ട്വിറ്റര്‍ ചിത്രം 
Sports

മെസ്സിക്ക് നൂറാം ഗോള്‍; കുറസാവോയ്‌ക്കെതിരെ ഹാട്രിക് 

174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര മത്സരത്തില്‍ നൂറു ഗോള്‍ തികച്ച് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. കുറസാവോയ്‌ക്കെതിരെയാണ് മെസ്സിയുടെ നൂറാം ഗോള്‍. 174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം. 

സൗഹൃദ മത്സരത്തില്‍ കുറസാവോയെ അര്‍ജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മെസ്സി ഹാട്രിക നേടി. 20-ാം മിനുട്ടില്‍ ഗോള്‍ നേടി മെസ്സിയാണ് അര്‍ജന്റീനയുടെ കുതിപ്പിന് തുടക്കമിട്ടത്. ഈ ഗോളോടെ മെസ്സി നൂറു ഗോളും തികച്ചു. 

23-ാം മിനുട്ടില്‍ നിക്കോ ഗോണ്‍സാല്‍വസ് ലീഡുയര്‍ത്തി. 33-ാം മിനുട്ടില്‍ വീണ്ടും മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍. 35-ാം മിനുട്ടില്‍ എന്‍സോ ഫെര്‍മാണ്ടസിലൂടെ അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. 37-ാം മിനുട്ടില്‍ മെസ്സി മൂന്നാം ഗോളും നേടി അര്‍ജന്റീനന്‍ ഗോള്‍പട്ടിക തികച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT