MI Captain Hardik Pandya Trains Alone in Mumbai Amid Injury Concerns Ahead of Punjab Clash. 
Sports

യാത്രയും പരിശീലനവും ഒറ്റയ്ക്ക്, ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഉപേക്ഷിച്ചോ?

മുംബൈയുടെ അടുത്ത മത്സരം പഞ്ചാബുമായാണ്. ചൊവ്വാഴ്ച ധർമ്മശാലയിലേക്ക് പോയ ടീമിനൊപ്പം ഹർദിക് യാത്ര ചെയ്തിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച നിലയാണ്. 11 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ മാത്രമാണ് ടീമിന് സ്വന്തമാക്കാൻ കഴിഞ്ഞുള്ളു. അതിനിടെ തുടരെ രണ്ട് മത്സരങ്ങള്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഇല്ലാതെയാണ് ടീം കളിച്ചത്. പരിശീലന സെഷനിലും നായകന്റെ അസാന്നിധ്യം വലിയ ചർച്ച ആയി മാറിയതോടെ വിഷയത്തിൽ പ്രതികരണവുമായി കോച്ച് മഹേല ജയവര്‍ധനെ രംഗത്ത് എത്തിയിരുന്നു.

'ഹര്‍ദിക് പുറംവേദനയെ തുടര്‍ന്നു വിശ്രമത്തിലാണ്. തിരിച്ചു വരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹത്തിനു പരിശീലനം നടത്താനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ റിസ്‌കെടുക്കേണ്ടതില്ലെന്നു ടീം തീരുമാനിക്കുകയായിരുന്നു' എന്നാണ് കോച്ച് മഹേല ജയവര്‍ധനെ പറഞ്ഞത്.

മുംബൈയുടെ അടുത്ത മത്സരം പഞ്ചാബുമായാണ്. ചൊവ്വാഴ്ച ധർമ്മശാലയിലേക്ക് പോയ ടീമിനൊപ്പം ഹർദിക് യാത്ര ചെയ്തിട്ടില്ല. അതേ സമയം, മുംബൈയിൽ തനിച്ച് പരിശീലനം നടത്തുന്ന വിഡിയോ ഹര്‍ദിക് പാണ്ഡ്യ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. നെറ്റ്സിൽ കൂറ്റൻ സിക്സറുകൾ പായിച്ചാണ് താരം പരിശീലനം നടത്തിയത്.

പഞ്ചാബിനെതിരായ മത്സരത്തിൽ കളിയ്ക്കാൻ തനിക്ക് കഴിയുമെന്നാണ് വിഡിയോ പങ്കു വെച്ചതിലൂടെ താരം ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകരുടെ കമന്റുകൾ. മുൻപ് നടന്ന ബംഗളുരുവിന് എതിരായ മത്സരത്തിലും ടീമിനൊപ്പം താരം സഞ്ചരിച്ചിരുന്നില്ല. ഒടുവിൽ മത്സരത്തിന്റെ രണ്ട് ദിവസം മുൻപാണ് ഹര്‍ദിക് ടീമിനൊപ്പം ചേർന്നത്. ഇതോടെ താരവും ക്ലബും തമ്മിൽ പ്രശ്ങ്ങൾ ഉണ്ടെന്ന് തരത്തിൽ റിപ്പോർട്ടുകളും പുറത്ത് വന്നു. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മാനേജ്‍മെന്റും ഹര്‍ദികും തയാറായിട്ടില്ല.

അതിനിടെ, ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കാൻ മുംബൈ ഇന്ത്യൻസ് ഇനിയും മടിക്കരുതെന്നു ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത് എത്തിയിരുന്നു. പകരം ജസ്പ്രിത് ബുംറയെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Mumbai Indians Captain Hardik Pandya Trains Alone in Mumbai Amid Injury Concerns Ahead of Punjab Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ പൊന്നേ...!; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

വാഹനവ്യൂഹം വെട്ടിക്കുറച്ച് മോദിയും അമിത്ഷായും ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന

സ്വർണ നികുതി വർദ്ധന: സാധാരണക്കാരെ ഇത് എങ്ങനെ ബാധിക്കും? അറിയേണ്ട 5 കാര്യങ്ങൾ

തൊഴിൽ പീഡന പരാതിക്ക് പിന്നാലെ 'അമ്മ'യിൽ നിന്ന് അൻസിബയുടെ അപ്രതീക്ഷിത രാജി; കാരണം പറഞ്ഞ് ശ്വേത മേനോൻ

SCROLL FOR NEXT