മിയാൻദാദ്/ ട്വിറ്റർ 
Sports

'ആദ്യം ഇന്ത്യ പാകിസ്ഥാനിലേക്കു വരട്ടെ'; ലോകകപ്പ് കളിക്കാന്‍ പോവരുതെന്ന് മിയാന്‍ദാദ്

പാകിസ്ഥാന്‍ 2012ലും 2016ലും ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ഇനി ഇന്ത്യ പാകിസ്ഥാനിലേക്കു വരട്ടെ

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഏകദിന ലോകകപ്പിനായി പാക് ടീം ഇന്ത്യയിലേക്കു പോവുന്നതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ താരം ജാവേദ് മിയാന്‍ദാദ്. പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ തയാറാവാത്തിടത്തോളം തിരിച്ച് പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കരുതെന്ന് മിയാന്‍ദാദ് പറഞ്ഞു. ഐസിസിയുടെ കരടു സമയക്രമ പ്രകാരം ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ് ഇന്ത്യാ പാകിസ്ഥാന്‍ മത്സരം. 

പാകിസ്ഥാന്‍ 2012ലും 2016ലും ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ഇനി ഇന്ത്യ പാകിസ്ഥാനിലേക്കു വരട്ടെ. താനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ ലോകകപ്പ് അല്ല, ഒരു മത്സരവും ഇന്ത്യയില്‍ കളിക്കില്ലെന്ന് മിയാന്‍ദാദ് പറഞ്ഞു. 

പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ എന്നു തയാറാണ്. എന്നാല്‍ അതേ രീതിയിലല്ല ഇന്ത്യ പ്രതികരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് മികച്ചതാണ്, ഒരുപിടി നല്ല കളിക്കാരുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ പോയി കളിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്നും മുന്‍ താരം പറഞ്ഞു. 

2008ല്‍ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT