മൈക്കല്‍ ബ്രെയ്‌സ്‌വെല്‍/ ട്വിറ്റർ 
Sports

വില്‍ ജാക്‌സിന്റെ പകരക്കാരന്‍; മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ റോയല്‍ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിൽ

ഇംഗ്ലണ്ട്- ബംഗ്ലാദേശ് ഏകദിന പോരാട്ടത്തിനിടെയാണ് വില്‍ ജാക്‌സിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തിന്റെ പുതിയ സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രെയ്‌സ്‌വെല്ലിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിന്റെ പകരക്കാരനായാണ് ബെയ്‌സ്‌വെല്‍ ആര്‍സിബി ക്യാമ്പിലെത്തുന്നത്. 

ഇംഗ്ലണ്ട്- ബംഗ്ലാദേശ് ഏകദിന പോരാട്ടത്തിനിടെയാണ് വില്‍ ജാക്‌സിന് പരിക്കേറ്റത്. ഇതോടെയാണ് താരത്തിന് ഐപിഎലും നഷ്ടമായത്. ഒരു കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ബ്രെയ്‌സ്‌വെല്‍ എത്തുന്നത്. 

ഏകദിനത്തിലും ടി20യിലും ഏറെ പരിചയ സമ്പത്തുള്ള താരമാണ് 32 കാരനായ കിവി താരം. 117 ടി20 പോരാട്ടത്തില്‍ 2284 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 30.86 ആവറേജില്‍ 133.48 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 40 വിക്കറ്റുകളും പിഴുതു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി