മൈക്കല്‍ ക്ലാര്‍ക്ക് എക്സ്
Sports

'പ്രതിരോധമാണ് പ്രധാനം'; ചര്‍മാര്‍ബുദത്തിനെതിരായ പോരാട്ടത്തേക്കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ചര്‍മാര്‍ബുദത്തിനെതിരായ പോരാട്ടത്തേക്കുറിച്ച് കുറിപ്പുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ ക്ലാര്‍ക്ക്. മുഖത്ത് ശസ്ത്രക്രിയ ചെയ്തതിനേക്കുറിച്ചും രോഗപ്രതിരോധത്തേക്കുറിച്ചുമാണ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ ക്ലാര്‍ക്ക് തുറന്നുപറഞ്ഞത്. ആരോഗ്യ പരിശോധനകള്‍ ചെയ്യാന്‍ ആരും മുടക്കരുതെന്നും കരുതല്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

'സ്‌കിന്‍ കാന്‍സര്‍ യഥാര്‍ഥമാണ്. പ്രത്യേകിച്ചും ഓസ്‌ട്രേലിയയില്‍. എന്റെ മൂക്കിലുള്ള ഈ മുറിവ് നോക്കൂ. നിങ്ങളെല്ലാവരും പതിവായി പരിശോധന നടത്തണം. രോഗം വന്നശേഷം ചികില്‍സിക്കുന്നതിനെക്കാള്‍ പ്രതിരോധമാണല്ലോ നല്ലത്. പതിവു പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് പ്രധാനമെന്നും തന്റെ അസുഖം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു'വെന്നും ക്ലാര്‍ക്ക് കുറിച്ചു.

ഇതാദ്യമായല്ല ക്ലാര്‍ക്ക് കാന്‍സര്‍ പോരാട്ടത്തേക്കുറിച്ച് തുറന്നുപറയുന്നത്. 2006-ലാണ് ആദ്യമായി മൈക്കല്‍ ക്ലാര്‍ക്കിന് ചര്‍മാര്‍ബുദം സ്ഥിരീകരിക്കുന്നത്. അവിടുന്നിങ്ങോട്ട് ആറു തവണ പല ഭാഗങ്ങളിലായി ശസ്ത്രക്രിയ ചെയ്ത് കാന്‍സര്‍ നീക്കം ചെയ്തിരുന്നു. 2023- ല്‍ നെറ്റിയിലും മുഖത്തും കാന്‍സര്‍ നീക്കം ചെയ്യുകയും കഴിഞ്ഞ വര്‍ഷം നെഞ്ചില്‍ നിന്ന് ബേസല്‍ സെര്‍ കാര്‍സിനോമ നീക്കം ചെയ്യാനുള്ള സര്‍ജറിയും ചെയ്തിരുന്നു. 2023-ല്‍ ഓസ്‌ട്രേലിയന്‍ സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് രോഗം സംബന്ധിച്ച അവബോധം പരത്താനുള്ള കാ്യാംപയിനുകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയക്കുവേണ്ടി 115 ടെസ്റ്റും 245 ഏകദിനവും 34 ടി20യും കളിച്ചിട്ടുണ്ട് ക്ലാര്‍ക്ക്. 74 ടെസ്റ്റിലും 139 ഏകദിനത്തിലും ടീമിനെ നയിച്ചു. 2014-ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Michael Clarke diagnosed with skin cancer. The former Australian captain urges everyone to get regular skin checks and emphasizes the importance of early detection, especially in high-risk countries like Australia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT