മിച്ചല്‍ സ്റ്റാര്‍ക്ക് എക്സ്
Sports

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രമെഴുതി മിച്ചല്‍ സ്റ്റാര്‍ക്ക്

ഏകദിന, ടി20 ലോകകപ്പുകളിലെ വിക്കറ്റ് വേട്ടയില്‍ മലിംഗയെ പിന്തള്ളി നേട്ടം

സമകാലിക മലയാളം ഡെസ്ക്

നോര്‍ത്ത് സൗണ്ട്: ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് ഇനി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരില്‍. ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് സ്റ്റാര്‍ക്കിനു സ്വന്തമായത്.

ഏകദിന, ടി20 ലോകകപ്പുകളിലെ മൊത്തം പ്രകടനമാണ് റെക്കോര്‍ഡിനു മാനദണ്ഡം. രണ്ട് ലോകകപ്പുകളില്‍ നിന്നായി സ്റ്റാര്‍ക്ക് 95 വിക്കറ്റുകള്‍ ഇതുവരെ വീഴ്ത്തി. ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയേയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്. മലിംഗയ്ക്ക് 94 വിക്കറ്റുകള്‍.

ഏകദിന ലോകകപ്പില്‍ സ്റ്റാര്‍ക്ക് 65 വിക്കറ്റുകളും ടി20യില്‍ 30 വിക്കറ്റുകളുമാണ് നേടിയത്. മൊത്തം 52 കളികളാണ് താരം രണ്ട് ലോകകപ്പുകളിലായി കളിച്ചത്. മലിംഗ രണ്ട് ലോകകപ്പുകളിലുമായി 60 മത്സരങ്ങളാണ് കളിച്ചത്. 56 വിക്കറ്റുകള്‍ ഏകദിന ലോകകപ്പിലും 38 വിക്കറ്റുകള്‍ ടി20 ലോകകപ്പിലും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഷാകിബ് അല്‍ ഹസനാണ് മൂന്നാമത്. താരം 77 മത്സരങ്ങളില്‍ നിന്നു 92 വിക്കറ്റുകള്‍ വീഴ്ത്തി. 43 ഏകദിന ലോകകപ്പിലും 49 വിക്കറ്റുകള്‍ ടി20 ലോകകപ്പിലും ഷാകിബ് നേടി.

ട്രെന്റ് ബോള്‍ട്ടാണ് നാലാം സ്ഥാനത്ത്. താരം 47 മത്സരങ്ങളില്‍ നിന്നു 87 വിക്കറ്റുകള്‍ നേടി. 53 ഏകദിനത്തിലും 34 ടി20യിലും. അഞ്ചാമത് മറ്റൊരു ലങ്കന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരനാണ്. 49 മത്സരങ്ങളില്‍ നിന്നു 79 വിക്കറ്റുകള്‍. 68 ഏകദിനത്തിലും 11 ടി20 ലോകകപ്പിലും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT