ഫോട്ടോ: ട്വിറ്റർ 
Sports

'ഇന്ത്യ ഫൈനല്‍ കളിക്കും, എതിരാളി ന്യൂസിലന്‍ഡ്'- മിതാലിയുടെ പ്രവചനം

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈ മാസം 13നാണ് ഫൈനല്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ ആവേശകരമായി മുന്നേറവേ ഫൈനല്‍ പോരാട്ടം ആരൊക്കെ തമ്മിലായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ വനിതാ താരം മിതാലി രാജ്. സെമിയില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്നും ഫൈനല്‍ ആരൊക്കെ തമ്മിലായിരിക്കുമെന്നും മിതാലി പ്രവചിക്കുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈ മാസം 13നാണ് ഫൈനല്‍.

ഇന്ത്യയും ന്യൂസിലന്‍ഡുമായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക എന്നാണ് മിതാലി പറയുന്നത്. ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരായിക്കും സെമിയില്‍ ഏറ്റുമുട്ടുകയെന്നും മിതാലി പ്രവചിക്കുന്നു. 

'ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായിരിക്കും സെമിയിലേക്ക് കടക്കുക. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളില്‍ രണ്ടും സെമി കാണും. ഫൈനല്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍'- മിതാലി വ്യക്തമാക്കി.

സമ്മോഹനമായൊരു കരിയറിന് വിരാമമിട്ട് സമീപ കാലത്താണ് ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച വനിതാ ഇതിഹാസം പടിയിറങ്ങിയത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കഴിഞ്ഞ ദിവസം ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ മിതാലി കമന്റേറ്ററായുള്ള അരങ്ങേറ്റവും കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ