ഫോട്ടോ: ട്വിറ്റർ 
Sports

മൊഹാലിയെ ത്രില്ലടിപ്പിച്ച് ഋഷഭ് പന്ത്, സെഞ്ചുറിക്ക് അരികില്‍ വീണു; സ്‌കോര്‍ 400 കടത്താന്‍ ഇന്ത്യ

ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 97 പന്തില്‍ നിന്ന് 96 റണ്‍സ് എടുത്താണ് മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിക്ക് അരികില്‍ വീണ് ഋഷഭ് പന്ത്. ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 97 പന്തില്‍ നിന്ന് 96 റണ്‍സ് എടുത്താണ് മടങ്ങിയത്. 81 ഓവറിലേക്ക് കളി എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ടെസ്റ്റ് കരിയറിലെ തന്റെ അഞ്ചാം സെഞ്ചുറിക്ക് അരികിലെത്തിയ പന്തിന്റെ ബാറ്റില്‍ നിന്ന് 9 ഫോറും നാല് സിക്‌സും പറന്നു. സുരങ്ക ലക്മലിന്റെ പന്തില്‍ പന്ത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 76ാം ഓവറില്‍ ലങ്കന്‍ സ്പിന്നര്‍ എംബുല്‍ഡെനിയക്കെതിരെ 22 റണ്‍സ് ആണ് പന്ത് അടിച്ചെടുത്തത്. രണ്ട് സിക്‌സും രണ്ട് ഫോറും ഇവിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനില്‍ നിന്ന് ഈ ഓവറില്‍ വന്നു. ഒറ്റ കൈ കൊണ്ടുള്ള സിക്‌സുകളിലൂടെ വീണ്ടും പന്ത് ആരാധകരെ മൊഹാലിയിലും ത്രില്ലടിപ്പിച്ചു. 

ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി പന്ത്‌

ശ്രേയസ് അയ്യര്‍ 27 റണ്‍സ് എടുത്ത് പുറത്തായി. ശ്രേയസ് അയ്യറിനൊപ്പം 53 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ പന്ത് രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടിലേക്ക് എത്തി. ഇതില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും പന്താണ്. 

നേരത്തെ ഇന്ത്യന്‍ സ്‌കോര്‍ 80ലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. 29 റണ്‍സ് എടുത്ത് രോഹിത്തും 33 റണ്‍സുമായി മായങ്കും മടങ്ങി. 100ാം ടെസ്റ്റ് കളിക്കുന്ന കോഹ് ലിക്ക് 45 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഹനുമാ വിഹാരി അര്‍ധ ശതകം നേടി. 128 പന്തില്‍ നിന്ന് 58 റണ്‍സ് എടുത്താണ് വിഹാരി മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT