ഫോട്ടോ: ട്വിറ്റർ 
Sports

'ഞങ്ങള്‍ റെഡി, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ!'- ഐപിഎല്‍ ടീമുകളോട് മുഹമ്മദ് കൈഫ്

'ഞങ്ങള്‍ റെഡി, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ!'- ഐപിഎല്‍ ടീമുകളോട് മുഹമ്മദ് കൈഫ്

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ രസകരമായ ട്വീറ്റുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഏഷ്യന്‍ ലയണ്‍സിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മഹാരാജാസ് ആറ് വിക്കറ്റിന് വിജയം പിടിച്ചിരുന്നു. പിന്നാലെയാണ് മികച്ച ബാറ്റിങുമായി കളം നിറഞ്ഞ യൂസുഫ് പഠാനൊപ്പമുള്ള ചിത്രം പങ്കിട്ട് കൈഫ് ട്വീറ്റ് ചെയ്തത്. 

ഏഷ്യന്‍ ലയണ്‍സിനെതിരായ പോരാട്ടത്തില്‍ 40 പന്തില്‍ 80 റണ്‍സെടുത്താണ് യുസുഫ് തന്റെ പഴയ വീര്യം വീണ്ടും പുറത്തെടുത്തത്. കൈഫും മികച്ച ബാറ്റിങുമായി കളം നിറഞ്ഞു. 42 റണ്‍സുമായി താരം പുറത്താകാതെ നിന്ന് ഇന്ത്യ മഹാരാജാസിനെ വിജയ തീരത്തെത്തിച്ചു. 

പിന്നാലെയാണ് ഐപിഎല്‍ ടീമുകളുടെ ശ്രദ്ധ ക്ഷണിച്ചുള്ള ട്വീറ്റ്. 

'ഐപിഎല്‍ ടീമുകളെ ഞങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ'- എന്ന രസകരമായ കുറിപ്പോടെയാണ് കൈഫ് ചിത്രം പങ്കിട്ടത്. 

ഐപിഎല്ലില്‍ ഒട്ടേറെ ബാറ്റിങ് പ്രകടനങ്ങളുമായി കളം നിറഞ്ഞ താരമാണ് യുസുഫ്. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക റോളില്‍ നിന്ന താരമാണ് യുസുഫ്. പിന്നാലെ താരത്തിന് ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നിരുന്നു. പിന്നീട് 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും യുസുഫ് കിരീടം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

വൈശാലി ഗുഹയും ഇടുക്കി അണക്കെട്ടും വന്യജീവികളെയും 365 ദിവസവും കാണാം; കാനന കാഴ്ചകള്‍ ആസ്വദിക്കാം

വ്യാജ രേഖകൾ ചമച്ച് തട്ടിയത് 22 ലക്ഷം രൂപ; മുൻ ഖാദി ബോർഡ് ജീവനക്കാരന് 56 വർഷം തടവ്; 2,80,000 രൂപ പിഴ

SCROLL FOR NEXT