മുഹമ്മദ് ഷമി ട്വിറ്റര്‍
Sports

ഷമി ഐപിഎല്‍ കളിക്കില്ല; ഗുജറാത്തിനു വന്‍ നഷ്ടം

ഏകദിന ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടത്തില്‍ നിന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി പുറത്ത്. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നിര്‍ണായക താരമായ ഷമി ഈ സീസണില്‍ കളിക്കാനിറങ്ങില്ല.

കാല്‍പാദത്തിനു ശസ്ത്രക്രിയക്ക് വിധേയനകാന്‍ ഒരുങ്ങുകയാണ് ഷമി. ഇതിനാലാണ് പിന്‍മാറ്റം. യുകെയിലാണ് താരത്തിന്റെ ശസ്ത്രക്രിയ.

ഏകദിന ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം ഉള്‍പ്പെട്ടിരുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരി അവസാനം താരം ലണ്ടനിലേക്ക് പോയിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ ഇന്‍ജക്ഷനിലൂടെ കാല്‍പാദത്തിലെ പരിക്ക് മാറ്റാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മൂന്നാഴ്ചയ്ക്കു ശേഷവും ഫലം മാറ്റമില്ലാതെ വന്നു. ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴിയില്ലെന്നു ഡോക്ടര്‍മാര്‍ താരത്തെ അറിയിച്ചതായും ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ജറിക്കായി താരം വീണ്ടും സമീപ ദിവസം തന്നെ ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് പോയതിന്റെ ക്ഷീണത്തില്‍ നില്‍ക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. പിന്നാലെയാണ് മറ്റൊരു വമ്പന്‍ നഷ്ടം ടീമിനു സംഭവിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം