Mohammed Siraj x
Sports

ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരം; മുഹമ്മദ് സിറാജ് ചുരുക്കപ്പട്ടികയില്‍

ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരും പട്ടികയില്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഓഗസ്റ്റ് മാസത്തെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും. ഇം​ഗ്ലണ്ടനെതിരായ ടെസ്റ്റ് പരമ്പരയിലെ മികവാണ് താരത്തെ പുരസ്കാര പട്ടികയിൽ എത്തിച്ചത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് സിറാജിന്റെ നിര്‍ണായക ബൗളിങാണ്. ജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-2നു സമനിലയിലും എത്തിച്ചിരുന്നു.

പരമ്പരയിലുടനീളം സിറാജ് മിന്നും ഫോമിലാണ് പന്തെറിഞ്ഞത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം സിറാജാണ്. 23 വിക്കറ്റുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ താരം വീഴ്ത്തിയത്.

സിറാജിനു പുറമേ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരാണ് പുരസ്‌കാരത്തിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍.

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കിവികള്‍ക്കായി മികച്ച ബൗളിങാണ് ഹെന്റി പുറത്തെടുത്തത്. രണ്ട് മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് ഹെന്റി വീഴ്ത്തിയത്.

പാകിസ്ഥാനെതിരെ 34 വര്‍ഷങ്ങള്‍ക്കു ശേഷം വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ മിന്നും ബൗളിങുമായി കളം വാണാണ് ജെയ്ഡന്‍ സീല്‍സ് ചുരുക്കപ്പട്ടികയിലെത്തിയത്. പരമ്പര തീരുമാനിക്കപ്പെട്ട പോരില്‍ 18 റണ്‍സ് വഴങ്ങി ജെയ്ഡന്‍ സീല്‍സ് 6 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒരു വിന്‍ഡീസ് താരത്തിന്റെ ഏകദിനത്തിലെ മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം കൂടിയായിരുന്നു ഇത്. താരത്തിന്റെ ബൗളിങ് മികവില്‍ പാകിസ്ഥാന്‍ വെറും 92 റണ്‍സിനു ഓള്‍ ഔട്ടായി.

Mohammed Siraj, Matt Henry, and Jayden Seales are nominated for the ICC Player of the Month award for August due to their outstanding performances.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT