സിറാജും ഹെഡും മത്സരത്തിനിടെ  എക്സ്
Sports

ഗ്രൗണ്ടിലെ 'കൊമ്പു കോര്‍ക്കല്‍'- സിറാജിനും ഹെഡിനും എതിരെ ഐസിസിയുടെ അച്ചടക്ക നടപടി?

രണ്ടാം ടെസ്റ്റിനിടെ ഇരു താരങ്ങളും പ്രകോപനപരമായി പെരുമാറി

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസും ഹെഡും തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഐസിസി ഇടപെടുമെന്നു റിപ്പോര്‍ട്ടുകള്‍.

ഇരു താരങ്ങള്‍ക്കെതിരേയും അച്ചടക്ക നടപടി വന്നേക്കുമെന്നാണ് സൂചനകള്‍. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങള്‍. സെഞ്ച്വറിയടിച്ച് ഓസീസിന് മികച്ച അടിത്തറയിട്ട ഹെഡിനെ സിറാജാണ് മടക്കിയത്.

പിന്നാലെ സിറാജ് ഹെഡിനു നേര്‍ക്ക് പ്രകോപനപരമായ വാക്കുകള്‍ ആംഗ്യങ്ങളും കാണിച്ചിരുന്നു. പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ സിറാജിനു നേര്‍ക്ക് ഹെഡും തിരികെ വാക്കുകള്‍ പ്രയോഗിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ സിറാജിനു നേര്‍ക്ക് ഓസ്‌ട്രേലിയന്‍ ആരാധകരും തിരിഞ്ഞിരുന്നു. താരം ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്തപ്പോഴും ബൗളിങിനു വന്നപ്പോഴുമെല്ലാം ഓസീസ് ആരാധകര്‍ താരത്തിനു നേരെ കൂവി വിളിച്ചു. പിന്നാലെയാണ് ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനു ഇരു താരങ്ങള്‍ക്കു നേരെയും നടപടി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം താന്‍ സിറാജിനു നേര്‍ക്കു മോശം വാക്കുകള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ഹെഡ് മത്സര ശേഷം വ്യക്തമാക്കിയത്. നന്നായി ബൗള്‍ ചെയ്തുവെന്നു മാത്രമാണ് താന്‍ സിറാജിനോടു പറഞ്ഞത് എന്നാണ് ഹെഡിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT